പെട്രോള്‍ വില വര്‍ധനവ്; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുകയാണ്, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ പെട്രോള്‍ വില 90 രൂപ കടന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുകയാണ്. ബാരലിന് 50 രൂപയ്ക്ക് അടുപ്പിച്ചേ ഇപ്പോള്‍ ക്രൂഡ് വിലയുള്ളൂ. 2014 ല്‍ ക്രൂഡ് ഓയിലിന് ബാരലിന് 105 രൂയായിരുന്നു വില. അന്ന് പെട്രോള്‍ വില 72 രൂപ.ഇപ്പോള്‍ സംക്കരണച്ചിലവ് കഴിഞ്ഞാല്‍ 29 രൂപ മാത്രമാണ് പെട്രോളിന് ലിറ്ററിന് വില വരുന്നത്. അതിനാണ് 90 രൂപ വാങ്ങുന്നത്.
. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ 11 തവണയാണ് എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം അവര്‍ എക്സൈസ് ഡൂട്ടി അല്പം കുറച്ചു. പക്ഷേ സംസ്ഥാനം കുറച്ചിട്ടില്ല. 200%ത്തിലേറെയാണ് ഇപ്പോള്‍ കേന്ദ്രവും സംസ്ഥാനവും കൂടി ചുമത്തുന്ന നികുതി.
സംസ്ഥാനം മാത്രം ചുമത്തുന്നത് 32.03% നികുതിയാണ്.. പെട്രോള്‍ വില കൂടുന്നതനുസരിച്ച് സംസ്്ഥാനത്തിന്റെ നികുതി വിഹിതവും കൂടുകയാണ്. കേന്ദ്രത്തിന്റെ കൊള്ളയില്‍ സംസ്ഥാനവും പങ്കു കൊള്ളുന്നു.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അധിക വരുമാനം വേണ്ടെന്ന് വച്ചിരുന്നു. 619.17 കോടി രൂപയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അന്ന് വേണ്ടെന്ന ് വച്ചത്. ഈ സര്‍ക്കാര്‍ ഒരിക്കല്‍ പോലും കൂട്ടിയ പെട്രോളിന്റെ നികുതി വേണ്ടെന്ന് വച്ചിട്ടില്ല. പെട്രോളിന്റെയനും ഡീസലിന്റെയും അധിക നികുതിവരുമാനം സര്‍ക്കാര്‍ വേണ്ടെന്് വയ്കണം. മഹാരാഷ്ട്ര ഗുജറാത്ത് ഹിമാചല്‍ പ്രദേശ് രാജസ്ഥാന്‍ തുടങിയ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം അധിക നികുതി കുറക്കാന്‍ തെയ്യാറായിരുന്നു. നരേന്ദ്രമോദി ഇത്രയും വലിയ ക്രൂരത നരേന്ദ്രമോദികാണിക്കുമ്പോള്‍ അതിനൊപ്പിച്ച് ജനങ്ങളെ ക്രൂശിക്കുകയാണ് പിണറായി വിജയന്‍.ജനങ്ങളോട് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അധിക നികുതി വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം വേണ്ടെന്ന് വയ്കണം.
പാചകവാതകത്തിന്റെ വിലയുടെ കാര്യത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്് ഈ നടപടിയും സര്‍ക്കാര്‍ പുനപരിശോധിക്കണം.
https://www.facebook.com/Malayalivartha























