Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാങ്ക് ഹോൾഡേഴ്സിന്റെ ലിസ്റ്റ് കാലാവധി നീട്ടി നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു സമരം... സെക്രട്ടേറിയേറ്റിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തി... സമരത്തിൽ പൊലീസും സമര പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി... പൊലീസ് ലാത്തി വീശി....

12 FEBRUARY 2021 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു.... മുറിക്കകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ... വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി, പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് പോലീസ്

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്

പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും

സംസ്ഥാന സർക്കാർ പി.എസ്.സി ഉദ്യോഗാർത്ഥികളുടെയും റാങ്ക് ഹോൾഡേഴ്സിന്റെയും ജീവിതം വഴിമുട്ടിക്കുന്ന എന്നാരോപിച്ച് ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം സംഘടിപ്പിച്ചു. സമരം അക്രമാസക്തമായതിനെ തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഉദ്യോഗർത്തികളുടെ റാങ്ക് ലിസ്റ്റ് കലാവധി അവസാനിപ്പിക്കാതെ നീട്ടി നൽകണം, റാങ്ക് ലിസ്റ്റിൽ ഉള്ള മുഴുവൻ ഉദ്യോഗാർഥികളെയും അടിയന്തിരമായി നിയമിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്.

എത്രയൊക്കെ അടിച്ചമർത്താൻ ശ്രെമിച്ചാലും ഇനി മുതൽ വളരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സർക്കാരിന്റെ ജനദ്രോഹം നയങ്ങൾ അവസാനിപ്പിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്ത് പറഞ്ഞു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി, കെ.എസ്.യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, നബീൽ കല്ലമ്പലം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദാലി എന്നിവർ പങ്കെടുത്തു.

കന്റോൺമെന്റ് ഗേറ്റിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകർ ധർണ നടത്തി. ഇവിടെയെത്തിയ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രെമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് പ്രവർത്തകർക്ക് നേരെ പൊലീസ് നാലു തവണ ജല പീരങ്കി പ്രയോഗിക്കുകയും ചെറിയ തോതിൽ ലാത്തി വീശുകയും ചെയ്തു. സമരക്കാരെ പ്രതിരോധിക്കുന്നതിനിടയിൽ പ്രതിഷേധക്കാർ അക്രമസക്തമായപ്പോൾ പോലീസ് കണ്ണീർ വാതകം വലിച്ചെറിഞ്ഞു. ഇതോടെ പ്രവർത്തകർ ചിതറിയോടിയെങ്കിലും വീണ്ടും സംഘടിച്ചെത്തി സമരം തുടർന്നു. ഇതിനിടെ സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രെമിച്ച കെ.എസ്.യു വനിതാ പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവർക്കു പിന്നാലെ മതിൽ ചാടാൻ ശ്രെമിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് പ്രതിരോധിച്ചു. ശേഷം ബാക്കിയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു രണ്ട് ബസ്സുകളിലായി അറസ്റ്റ് ചെയ്തു കൊണ്ടു പോയി. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (12 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (22 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (35 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (52 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

Malayali Vartha Recommends