ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കൂടുതല്‍ സമയം തേടി സി.ബി.ഐ

2018 മാര്‍ച്ച് 22 ന് കാണാതായ ജസ്‌ന മരിയയെ കുറിച്ച് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്ന് സി.ബി.ഐ ഹൈകോടതിയില്‍. ആവശ്യം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി ഫെബ്രുവരി 19ലേക്ക് മാറ്റി. വെച്ചൂച്ചിറ സ്വദേശിനി ജസ്‌നയെ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണും കെ.എസ്.യു നേതാവ് കെ.എം. അഭിജിത്തും നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്.2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കുന്നത്തുവീട്ടില്‍ ജസ്‌നയെ (22) കാണാതായത്. ക്രൈംബ്രാഞ്ചാണ് തിരോധാനം അന്വേഷിക്കുന്നത്. ജസ്‌ന വീട് വിട്ടുപോകാനുള്ള കാരണം കണ്ടെത്താനായില്ലെന്ന് അറിയിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി ആവശ്യപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജസ്‌ന കാണാതായ ദിവസം എരുമേലിയില്‍നിന്ന് ബസില്‍ മുണ്ടക്കയത്തേക്ക് പോയത് കണ്ടവരുണ്ട്. മുണ്ടക്കയത്തെ ചില സി.സി.ടി.വി കാമറകളില്‍നിന്ന് ജസ്‌നയുടെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്‌ശേഷം ജസ്‌നയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha























