ഭക്ഷ്യവിഷബാധയെന്ന് സംശയം.... ഹോട്ടലില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന ചിക്കന്‍ബിരിയാണി കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി അനുഭവപ്പെട്ട അഞ്ചുവയസുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഭക്ഷ്യവിഷബാധയെന്ന് സംശയം.... ഹോട്ടലില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന ചിക്കന്‍ബിരിയാണി കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി അനുഭവപ്പെട്ട അഞ്ചുവയസുകാരന്‍ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മഹേഷ്-വര്‍ഷ ദമ്പതികളുടെ മകന്‍ അദ്വൈതാണ് (5) മരിച്ചത്.
കുട്ടിയുടെ അനുജന്‍ ഇശാന്‍ (ഒന്നര), മാതൃസഹോദരി ശ്രേയ (19)എന്നിവര്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലില്‍ നിന്നു വാങ്ങിയ ചിക്കന്‍ബിരിയാണി കഴിച്ച് അല്‍പസമയത്തിനകം ഛര്‍ദ്ദി ഉണ്ടായി.
പ്രാഥമിക ചികിത്സ നല്‍കി ഉറങ്ങാന്‍ കിടത്തിയെങ്കിലും ഇന്നലെ പുലര്‍ച്ചെ അദ്വൈതിന് ഛര്‍ദ്ദിയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
https://www.facebook.com/Malayalivartha























