ചിരിക്കുന്ന മുഖമുള്ള, ഭയമില്ലാതെ അടുത്തുപോകാന്‍ കഴിയുന്ന നേതാക്കളുള്ള പാര്‍ട്ടിയോടൊപ്പമെന്ന് രമേശ് പിഷാരടി; കോണ്‍ഗ്രസ് അനുഭാവികളെന്ന് തുറന്നു പറയാനുള്ള സമയമെന്ന് ഇടവേള ബാബു; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലേക്ക് താരങ്ങളെ സ്വീകരിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

നടനും സംവിധായകനുമായ രമേശ് പിഷാരടിയും ഇടവേള ബാബുവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വേദിയിലെത്തി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് പിഷാരടിയെ സ്വീകരിച്ചു.
'ചിരിക്കുന്ന മുഖമുള്ള, ഭയമില്ലാതെ അടുത്തുപോകാന്‍ കഴിയുന്ന നേതാക്കളുള്ള ഈ പാര്‍ട്ടിയോടൊപ്പം ഞാനുണ്ട്. നമ്മുടെ മുന്നോട്ടുള്ള പോക്കിന് അടുത്തത് എന്തുതന്നെയായാലും റൈറ്റ് തന്നെയാണ്' -രമേശ് പിഷാരടി പ്രസംഗത്തില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസിലേക്ക് എന്നാണ് പറയുന്നത്. എന്നാല്‍ താന്‍ പഴയ കോണ്‍ഗ്രസുകാരനാണെന്നും ഇടവേള ബാബു പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.യു സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. പലരും കോണ്‍ഗ്രസ് അനുഭാവികളാണ്, അവര്‍ പറയുന്നില്ല എന്നു മാത്രമേയുള്ളൂ. അത് പറയാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. അതിനുവേണ്ടി തന്നെയാണ് ഈ വേദിയില്‍ വന്നത് -ഇടവേള ബാബു വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് രമേശ് പിഷാരടി രംഗത്തെത്തിയിരുന്നു.തന്നോടൊപ്പം പിഷാരടി കൂടി കോണ്‍ഗ്രസിലേക്ക് വരുമ്ബോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് കാര്യം മനസ്സിലാകുമെന്ന് സുഹൃത്തും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















