യു ഡി എഫ് വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് എതിരെ ജില്ല യൂത്ത് ലീഗ് കമ്മിറ്റി കാലിക്കറ്റ് സര്‍വകലാശാലക്ക് മുന്‍പില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളും പരിശോധിക്കും.
ഭരണതുടര്‍ച്ച ഉണ്ടാവില്ലെന്ന ഉറപ്പായതിനാലാണ് അവസാന കാലത്ത് സര്‍ക്കാര്‍ കൂട്ട നിയമനങ്ങള്‍ നടത്തുന്നത്. ഇതിന് എതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് വരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ അടിയന്തര പ്രാധാന്യത്തോട് കൂടി പരിഹാരമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















