താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍.... ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും, ശക്തമായ സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ സ്ഥിരപ്പെടുത്തലുകള്‍ക്ക് അംഗീകാരം നല്‍കും.
10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്‌കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയില്‍ വരും.
ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഉള്‍പ്പെടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ നിരാശരായിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവും സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്. അതേസമയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍.
എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചതോടെ പ്രതീക്ഷ മങ്ങി. എങ്കിലും സമരം തുടരാനാണ് തീരുമാനം.
"
https://www.facebook.com/Malayalivartha






















