Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അരയും തലയും മുറുക്കി... സംസ്ഥാനത്ത് എപ്പോഴും വിജയ പ്രതീക്ഷ പുലര്‍ത്തിയ ശേഷം വിട്ടുകളയുന്ന ബിജെപിക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജയിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടിവരും; ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സംഘടനാ സംവിധാനത്തിലുണ്ടാകാനിടയില്ല

17 FEBRUARY 2021 08:31 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് എങ്ങനേയും ബിജെപിയുടെ നില മെച്ചപ്പെടുത്താനൊരുങ്ങുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. എല്ലായിപ്പോഴും വിജയ പ്രതീക്ഷ പുലര്‍ത്തുന്നവരാണ് സംസ്ഥാന ബിജെപി. എന്നാല്‍ ഫലം വരുമ്പോള്‍ തോല്‍വിയായിരിക്കും ഉണ്ടാകുക. ഇതിന് മാറ്റം വരുത്തുന്നതിനാണ് കേന്ദ്രം ശ്രമിക്കുക.

വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരും പ്രശ്‌നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബിജെപി ഭാരവാഹികള്‍ക്കു സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സംഘടനാ സംവിധാനത്തിലുണ്ടാകാനിടയില്ല. നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളിലെത്തിച്ചാല്‍ മാത്രം വിജയിക്കുമെന്നും മറ്റൊന്നും പറയേണ്ടതില്ലെന്നും ബിജെപി സംസ്ഥാന ഭാരവാഹികളുടെ വിവിധ യോഗങ്ങളിലായി അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിസം എന്ന വാക്കുപയോഗിച്ചില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിലെ വഴക്കിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഉത്തരവാദിത്തമുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തവര്‍ക്കു നേതൃത്വത്തില്‍ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. പാര്‍ട്ടി നേതൃത്വത്തെ മറികടന്നു പോകുന്നതിനെതിരെയുള്ള താക്കീതുകൂടിയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിക്കുകയും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും വേണം. ശബരിമല കാര്യത്തില്‍ രാഹുല്‍ ഗാന്ധി മിണ്ടാതിരുന്നപ്പോള്‍ ബിജെപി ശക്തമായ നിലപാടെടുത്തു ഭക്തര്‍ക്കൊപ്പം നിന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അത്തരം രാഷ്ട്രീയം ജനങ്ങളിലെത്തിക്കണം. മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങളില്‍ വേണ്ടതുപോലെ എത്തിയില്ലെന്ന സൂചനയും നല്‍കി.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. തുടര്‍ന്നു തിരഞ്ഞെടുപ്പു മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. കെ. സുരേന്ദ്രനും ജോര്‍ജ് കുര്യനുമാണു കണ്‍വീനര്‍മാര്‍.

കേരളത്തില്‍ സമൂഹ മാധ്യമ ഉപയോഗം ശക്തമാക്കാനും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനും കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും ഐടി സെല്‍ യോഗത്തില്‍ കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു. പ്രാദേശിക ചുമതലയുള്ള നേതാക്കളുടെ യോഗത്തില്‍ കടുത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്.

സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം ബിജെപിയെ ലോക ശ്രദ്ധയിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രാജ്യമെങ്ങും മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പറഞ്ഞു. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ല്‍ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായി തയാറെടുക്കവെ അമിത് ഷായുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങളാണ് ബിപ്ലബ് പുറത്തുവിട്ടത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചശേഷം വിദേശത്തേക്കും പാര്‍ട്ടിയെ എത്തിക്കണമെന്ന കാര്യത്തെക്കുറിച്ച് അമിത് ഷാ സംസാരിച്ചിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്.

സംസ്ഥാന ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന് ജാംവല്‍ പറഞ്ഞു. അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാര്‍ട്ടിയെ വളര്‍ത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തുവെന്നും ബിപ്ലബ് വ്യക്തമാക്കി. ഇങ്ങനെ ലോകം പിടിക്കാന്‍ പോകുന്ന ബിജെപി കേരളത്തില്‍ എന്ത് നേടുമെന്ന ചോദ്യമാണ് ഇപ്പോഴും ശക്തമായി നിലകൊള്ളുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends