രക്ഷകനായി എട്ടാംക്ലാസുകാരന്‍...കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആറ്റില്‍ ആരോ വീഴുന്നത് എട്ടാംക്ലാസുകാരന്‍ കണ്ടു, പിന്നെ ഒന്നും ആലോചിക്കാതെ ആറ്റിലേക്ക് എടുത്തു ചാടി, രണ്ടുതവണ മുങ്ങിപ്പൊങ്ങിയ യുവതി മൂന്നാംതവണ മുങ്ങി താഴുമ്പോള്‍ താങ്ങായത് ആല്‍ബിന്റെ കൈകള്‍, ഒടുവില്‍....

കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആറ്റില്‍ ആരോ വീഴുന്നത് എട്ടാംക്ലാസുകാരന്‍ കണ്ടു, പിന്നെ ഒന്നും ആലോചിക്കാതെ ആറ്റിലേക്ക് എടുത്തു ചാടി,
രണ്ടുതവണ മുങ്ങിപ്പൊങ്ങിയ യുവതി മൂന്നാംതവണ മുങ്ങി താഴുമ്പോള്‍ താങ്ങായത് ആല്‍ബിന്റെ കൈകള്‍, ഒടുവില്‍ യുവതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി എട്ടാംക്ലാസുകാരന്‍.
വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്കരെനിന്ന് ആരോ ആറ്റില്‍ വീഴുന്നത് ആല്‍ബിന്‍ കണ്ടത് പിന്നെ കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കൂട്ടുകാരും വീട്ടുകാരും നോക്കിനില്‍ക്കെ ആറ്റിലേക്ക് എടുത്തുചാടി. 50മീറ്റര്‍ വീതിയില്‍ ഒഴുകുന്ന മണിമലയാറില്‍ മിനിറ്റുകള്‍ക്കുള്ളില്‍ അക്കരയെത്തി.
അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങി. മൂന്നാംതവണ മുങ്ങി താഴുമ്പോള്‍ ആഴക്കയത്തില്‍ താങ്ങായി ആല്‍ബിന്റെ കൈകളെത്തി. സര്‍വശക്തിയും സംഭരിച്ച് 39 വയസ്സുള്ള യുവതിയുമായി പതിന്നാലുകാരന്‍ കരയിലേക്ക് നീന്തി.
'
യുവതിയെ കരയിലേക്ക് വലിച്ചുകയറ്റി. രക്ഷാ പ്രവര്‍ത്തനത്തിന്റെ തളര്‍ച്ചയുണ്ടായിരുന്നെങ്കിലും ഒരുജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷമായിരുന്നു ആ എട്ടാംക്ലാസുകാരന്റെ മുഖത്ത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റില്‍ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് ആറ്റില്‍ ചാടിയതെന്ന് യുവതി പറഞ്ഞു.
കുറ്റൂര്‍ തെങ്ങേലി പോത്തളത്ത് പാപ്പനാവേലില്‍ വീട്ടില്‍ ബാബു-ആന്‍സി ദമ്പതിമാരുടെ മകനാണ് ആല്‍ബിന്‍. ഒരുവര്‍ഷം മുമ്പ് മണിമലയാറ്റിലൂടെ ഒഴുകിവന്ന മണിമല സ്വദേശിയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ബാബുവും സുഹൃത്തും ചേര്‍ന്നായിരുന്നു. സ്വന്തമായി വീടില്ലാത്ത ആല്‍ബിനും കുടുംബവും വാടകവീട്ടിലാണ് താമസം.
"
https://www.facebook.com/Malayalivartha






















