Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പിഷാരടീ വേണ്ടട്ടോ... കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റിനായി അടി തുടങ്ങും മുമ്പ് ഐശ്വര്യ കേരള യാത്രയില്‍ സീറ്റ് വീതം വച്ച് രമേശ് ചെന്നിത്തല; ധര്‍മ്മജന് പിന്നാലെ പിഷാരടിയും ഇടവേള ബാബുവും കൂടി എത്തിയതോടെ കോമഡിയിലാകേണ്ട കോണ്‍ഗ്രസ് ട്രാജഡിയിലേക്കാണ് എത്തിയിരിക്കുന്നത്; മേജര്‍ രവി കൂടി വന്നതോടെ വെടിവയ്പ് ഉറപ്പ്

17 FEBRUARY 2021 09:00 AM IST
മലയാളി വാര്‍ത്ത

ഹൈക്കമാന്‍ഡിനെ പോലും നോക്കുകുത്തിയാക്കി ഇത്തവണ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഓരോ സ്ഥലത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഐശ്വര്യ കേരള യാത്ര മുന്നോട്ട് പോകുകയാണ്.പാലായില്‍ നല്ല നടനായ മാണി സി കാപ്പന് സീറ്റ് കൊടുത്തത് പോട്ടെ, കണ്ട സകല സിനിമാക്കാരേയും എന്തിന് കോമഡിക്കാരേയും വിളിച്ച് വരുത്തി സീറ്റ് നല്‍കുകയാണ്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കാണ് ചെന്നിത്തല ആദ്യം സീറ്റ് ഉറപ്പ് നല്‍കിയത്. ഇതിന് പിന്നാലെയാണ് യുദ്ധ ചിത്രങ്ങളുടെ സംവിധായകനായ പട്ടാളക്കാരന്‍ മേജര്‍ രവിയും എത്തുന്നത്. അതിന് പിന്നാലെ രമേശ് പിഷാരടിയും ഇടവേള ബാബുവും രംഗത്തെത്തി. സീറ്റ് വേണ്ടേ വേണ്ടെന്ന് ഇരുവരും പറയുന്നെങ്കിലും നല്ലവനായ ചെന്നിത്തല എല്ലാവര്‍ക്കും സീറ്റ് നല്‍കുമെന്ന കട്ട വാശിയാണ്. ഇതോടെ കോമഡി പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത് നല്ലൊരുയുദ്ധമായിരിക്കും. സീറ്റ് മോഹികളുടെ ഒന്നൊന്നര വരവായിരിക്കും ഇനി കാണുക.

 


നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിര്‍മാതാവുമായ ഇടവേള ബാബുവും ഹരിപ്പാട്ട് ഐശ്വര്യ കേരളയാത്ര വേദിയിലാണ് എത്തിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ഇരുവരെയും സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ഇരുവരും കോണ്‍ഗ്രസ് വേദിയിലേയ്ക്ക് എത്തുകയായിരുന്നു. രമേഷ് പിഷാരടി നേരത്തെ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയിരുന്നു.

ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ മേജര്‍ രവി ചെന്നിത്തലയ്‌ക്കൊപ്പം തൃപ്പൂണിത്തുറയിലെ വേദി പങ്കിട്ടത് വാര്‍ത്തായിരുന്നു. പിന്നാലെയാണ് സിനിമാ രംഗത്തുനിന്ന് കൂടുതല്‍ പേര്‍ അണിനിരക്കുന്നത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി മല്‍സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയാറാണെന്ന നിലപാടിലാണ് ധര്‍മജന്‍.

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.

ധര്‍മ്മജന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് മത്സരിക്കുന്നില്ല എന്നാണ് രമേശ് പിഷാരടി പറയുന്നത്. കാലഘട്ടത്തിന്റെ ആവശ്യമാണ് കോണ്‍ഗ്രസിന്റെ വിജയം. ആവശ്യമല്ല അത്യാവശമാണ്. കോമഡിക്കാരെല്ലാം യുഡിഎഫിലേക്കാണല്ലോ എന്നാ ചിലരുടെ ചോദ്യം. ചിരിപ്പിക്കുന്നവരല്ലേ വന്നത് ഭീഷണിപ്പെടുത്തുന്നവരൊന്നുമല്ലല്ലോയെന്നും രമേശ് പിഷാരടി പറഞ്ഞത്. ഇവിടുത്തെ ജനാധിപത്യം പുലരുന്നതിന് ഭയപ്പാടില്ലാതെ സമീപിക്കാനും യുഡിഎഫ് വരണമെന്നും പിഷാരടി വ്യക്തമാക്കി.



പിഷാരടിയോട് ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിഷാരടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇനി പഴയതുപോലെയല്ല, ഞങ്ങളുടേയെല്ലാം നേതാവാണ് അദ്ദേഹം എന്നാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു രമേശ് പിഷാരടി ചിരി പടര്‍ത്തിക്കൊണ്ട് പറഞ്ഞത്.

രാഷ്ട്രീയ പ്രവേശം തുറന്നുപറഞ്ഞു കൊണ്ട് രമേശ് പിഷാരടിയുടെ വക പ്രസംഗവും വേദിയില്‍ ഉണ്ടായിരുന്നു. ആ സമയത്ത് പിഷാരടിയോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍പും ഒരുപാട് വേദികളില്‍ രമേശ് പിഷാരടി ഉമ്മന്‍ ചാണ്ടിയുടേതടക്കം മറ്റ് രാഷ്ട്രീയ നേതാക്കളുടേയും ശബ്ദം അനുകരിച്ചിട്ടുണ്ട്.

 

എന്തായാലും സിനിമാക്കാരെ കൊണ്ട് കോണ്‍ഗ്രസ് നിറയ്ക്കുമ്പോള്‍ സീറ്റിനായി മേജര്‍ രവിയുടെ സിനിമ പോലെ ഒരു യുദ്ധം ഉറപ്പാണ്. അതേസമയം ഇവരെ വെല്ലാന്‍ സിപിഎം ഏത് സിനിമാക്കാരെ അണിനിരത്തുമെന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends