വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയയാള്‍ മരിച്ചു...

വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയയാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനില്‍ ആണ് ഇന്ന് പുലര്‍ച്ച മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സനില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായിരുന്നു സനില്‍. കോണ്‍ഗ്രസ് വിമതനായാണ് സനില്‍ മത്സരിച്ചത്.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലെ പകയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം.
എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി പറഞ്ഞു. ലോക്ഡൗണിന് ശേഷം സനില്‍ ബില്ല് അടച്ചിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























