Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

'സര്‍ക്കാര്‍,യോഗ്യര്‍ എന്ന് കരുതുന്നവരെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തു നേരിട്ടു നിയമിക്കുന്ന പതിവാണ് അന്നും ഇന്നും എന്നും ഉള്ളത്. അങ്ങനെ നിയമിച്ചവരാണ് കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്തു ഡയറക്ടരന്മാരായ പാപ്പൂട്ടി സാറും ഇപ്പോഴത്തെ ഡയറക്ടര്‍ രാജന്‍ സാറും...' അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ ഭാര്യയും കേരള സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളറുമായ എം ടി സുലേഖ കുറിക്കുന്നു

17 FEBRUARY 2021 10:35 AM IST
മലയാളി വാര്‍ത്ത

മകന്‍ കെ എസ് ശബരീനാഥനോടുളള എതിര്‍പ്പിന്റെ പേരില്‍ തന്റെ നിയമനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുകയാണെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ ഭാര്യയും കേരള സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളറുമായ എം ടി സുലേഖ വ്യക്തമാക്കുകയാണ്. എതിരാളികളെ അപമാനിക്കാന്‍ അവരുടെ വീട്ടിലുളളവരെ കുറിച്ച്‌ ഏതു കളളവും പ്രചരിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ സി പി എം നേതൃത്വം തന്നെ ഇടപെടണമെന്നാണ് സുലേഖ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

അതേസമയം പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ കെ എസ് ശബരീനാഥന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരം തുടരുകയാണ്. ഇതിന് പിന്നാലെയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ സുലേഖയുടെ നിയമനവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയർന്നുവന്നത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇത് വ്യാപകമായി പങ്കുവയ്‌ക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സുലേഖയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

എന്റെ ഭര്‍ത്താവും എന്റെ മകനും രാഷ്ട്രീയരംഗം പ്രവര്‍ത്തനമേഖല ആക്കിയവരാണ്.. അച്ഛന്‍ 16വയസ്സു മുതലും മകന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ താമസിച്ചും രാഷ്ട്രീയ രംഗത്തു വന്നവര്‍.അച്ഛനെ എതിര്‍ക്കാന്‍ പണ്ട് എതിരാളികള്‍ ഉപയോഗിച്ച ചില കള്ളങ്ങള്‍, അതിന്റെ അര്‍ഥ ശൂന്യത മനസ്സിലാക്കി സ്വയം പിന്‍വലിക്കുന്ന മനോഭാവത്തില്‍ എത്തിയതും, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെയും രാഷ്ട്രീയ പക്വതയുടെയും മുന്‍പില്‍ അവര്‍ അടിയറവു പറയുന്നതും രാഷ്ട്രീയകേരളം കണ്ടതാണ്.ജീവിച്ചിരുന്നകാലത്തും മണ്‍ മറഞ്ഞ ശേഷവും കേരളം അദ്ദേഹത്തിന് നല്‍കുന്ന വില അദ്ദേഹത്തിന്റെയും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ച ആദര്‍ശാധിഷ്ഠിത ജീവിതത്തിന്റെയും സാക്ഷ്യപത്രങ്ങള്‍ കൂടിയാണ്..

ശബരീനാഥന്‍ രാഷ്ട്രീയ രംഗത്തു സജീവമായ സാഹചര്യംകേരളത്തില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിച്ച ഒരാളുടെ മകന്‍ എന്ന നിലയിലും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ സജീവമായ കെ എസ് യു പ്രവര്‍ത്തനംനടത്തിയ ഒരാള്‍ എന്ന നിലയിലും രാഷ്ട്രീയം ശബരിക്ക് പുത്തരിയായിരുന്നില്ല.. കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വവും യു ഡി എഫും അയാളെ അരുവിക്കരയിലെ ഉപതെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ വീണ്ടും എന്റെ ഔദ്യോഗിക പദവികളുമായി ബന്ധപ്പെട്ടു പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിച്ചു തുടങ്ങി.2016ലെ ഉപതെരെഞ്ഞെടുപ്പില്‍, ഈ കള്ളക്കഥകളുള്ള നോട്ടീസ് ഇറക്കിഅവര്‍ പരീക്ഷണം നടത്തിയതാണ് . അത്തരം നുണ പ്രചാരണത്തിന് മറുപടിയായി, ഉപതിരഞ്ഞെടുപ്പില്‍ നല്‍കിയ ഭൂരിപക്ഷത്തിന്റെ രണ്ടിരട്ടിയിലേറെഭൂരിപക്ഷം നല്‍കി അരുവിക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കി.. ഇപ്പോള്‍, എം എല്‍ എ എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്ന നിലയിലും ശ ബരീനാഥന്‍ നടത്തുന്ന ഇടപെടലുകള്‍ എതിരാളികളെ ഏറെ ആസ്വസ്ഥരാക്കുന്നു...

പഴയ നുണപ്രചാരണങ്ങളുമായി സിപിഎം അണികള്‍ വീണ്ടും സജീവമാകുകയാണ്. അണികളോടൊപ്പം നേതാക്കന്മാരും ആ വഴിയേ സഞ്ചരിക്കുകയാണ്... പി എസ് സി. നിയമനങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലെ യുവാക്കള്‍ നടത്തുന്ന സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ്‌ ശക്തമായ നിലപാട് സ്വീകരിക്കുന്നതും, യൂത്തുകോണ്‍ഗ്രെസ്സ് ഭാരവാഹി എന്ന നിലയിലും സ്വന്തം നിലയിലും അവര്‍ക്കുവേണ്ടി ശബരി കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളിലും വിറളിപൂണ്ട എതിരാളികള്‍,ശ്രദ്ധ തിരിക്കാനായി,ഞാന്‍ വളഞ്ഞ വഴിയിലൂടെ ഏതൊക്കെയോ പദവികള്‍ കൈക്കലാക്കി എന്ന കള്ളപ്രചരണവുമായി വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ്‌ ഇടേണ്ടി വരുന്നത്.. ഞാന്‍ എന്തെന്നും എന്റെ യോഗ്യതകള്‍ എന്തെന്നും വിളിച്ചു പറയേണ്ടിവരുന്ന എന്റെ നിസ്സഹായത നിങ്ങള്‍ ദയവായി പൊറുക്കുക. ചാനലുകളിലും നവ മാധ്യമങ്ങളിലും സജീവമായ കോണ്‍ഗ്രസ്‌ വിരുദ്ധ പോരാളികള്‍ ഉണ്ടാക്കിയതാണ് എന്റെ ഈ നിവൃത്തികേട്‌.ചാനലുകളില്‍ വരുന്ന, ഉത്തരവാദപ്പെട്ട രാഷ്ട്രീയപദവികള്‍ വഹിക്കുന്ന നേതാക്കന്മാര്‍ എന്നെ നിരന്തരമായി അപമാനിക്കുമ്ബോള്‍ എന്റെ നിലപാട്, അനിഷ്ടം അവരെ അറിയിക്കേണ്ടതും ആവശ്യമാണ്‌.

നിങ്ങളുടെ നിരന്തരമായ അപമാനിക്കല്‍, വ്യക്തി എന്ന നിലയിലും അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയിലും ഇനിയും വെറുതെ കേട്ടിരിക്കാന്‍ ഞാന്‍ തയ്യാറല്ല.. അണികള്‍ക്കും ആ ബോധം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... കേരള സര്‍‍വ്വകലാശാലയില്‍‍ നിന്നും മലയാള സാഹിത്യത്തില്‍‍, 1975ല്‍ രണ്ടാം റാങ്കോടെ ബി.എ യും 1977ല്‍ ഒന്നാം റാങ്കോടെ എം.എ യും നേടിയ ആളാണ് ഞാന്‍. 1992ല്‍ പി.എച്ച്‌.ഡി.യും നേടി.എന്റെ മാര്‍ഗനിര്‍ദേശത്തില്‍ പത്തുപേര്‍ പി എഛ്‌ ഡി യും നാലു പേര് എം.ഫില്‍ ഡിഗ്രിയും സാമ്ബാദിച്ചിട്ടുണ്ട്. യു ജി സി കോളേജിധ്യാപകര്‍ക്കായിഏര്‍പ്പെടുത്തിയ ആദ്യത്തെ കരി യ ര്‍ അവാര്‍ഡ്,1994ഇല്‍ എനിക്കു ലഭിച്ചു ...നീണ്ട 25 വര്‍ഷക്കാലം വിവിധ കോളേജുകളില്‍ അധ്യാപിക, 4 വര്‍ഷക്കാലം പ്രിന്‍സിപ്പല്‍,നാലര വര്‍ഷക്കാലം കേരള സര്‍വകലാശാലയുടെ പരീക്ഷാകണ്‍‍ട്രോളര്‍ ‍എന്നീ നിലകളില്‍ കേരളത്തില്‍ ഞാന്‍ ജോലി ചെയ്തു.ആരും വലിയ കുറ്റം പറയാത്ത ഏതാനും പുസ്തകങ്ങളും സര്‍വകലാശാലയും സര്‍ക്കാരും അംഗീകരിച്ച പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്..... 2006ല്‍ നടന്ന എന്റെ പരീക്ഷാകണ്‍ട്രോളര്‍ നിയമനത്തിനെതിരെ അന്ന് ഒരു ഇടതുപക്ഷ അധ്യാപകനേതാവും മറ്റൊരു അധ്യാപകനും ഹൈ കോടതിയില്‍ കേസ് കൊടുത്തിരുന്നു.എന്റെ നിയമനം സ്റ്റേ ചെയ്യണം എന്ന അവരുടെ ആവശ്യം ഹൈ കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല.

കേസ് ഡിവിഷന്‍ ബെഞ്ചിലെത്തിയപ്പോള്‍, നിയമനത്തിന്റെ നടപടിക്രമങ്ങള്‍ യൂണിവേഴ്സിറ്റി കൃത്യമായി പാലിച്ചില്ല എന്നതു കൊണ്ട് എല്ലാ അപേക്ഷകരെയും ഉള്‍പ്പെടുത്തി വീണ്ടും നടപടിക്രമങ്ങള്‍ പാലിച്ച്‌ ഇന്റര്‍വ്യൂ നടത്തി നിയമനം നടത്താന്‍ കോടതി ആവശ്യപ്പെട്ടു. ആ വിധിക്കെതിരെ ഞാന്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രസ്തുത വിധി സ്റ്റേ ചെയ്തു.ആ സ്റ്റേ യില്‍ 2010മാര്‍ച് 31വരെ പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്തിരുന്നു ഞാന്‍ റിട്ടയര്‍ ചെയ്തു....2012ഇല്‍ അ ന്തിമവിധി പറഞ്ഞ സുപ്രീം കോടതി, എന്റെ നിയമനത്തിനുമേല്‍ ഒരു നടപടിയും ആവശ്യപ്പെട്ടില്ല.. എല്ലാ പെന്‍ഷന്‍ ആനുകൂല്യങ്ങളും പെന്ഷനും2010ഇല്‍,റിട്ടയര്‍ ചെയ്തു ഒരു മാസത്തിനുള്ളില്‍ സര്‍വകലാശാല എനിക്കു നല്‍കുകയും ചെയ്തു. ഇപ്പോഴും എനിക്കു പെന്‍ഷന്‍ നല്‍കുന്നത് കേരള സര്‍വകലാശാല തന്നെയാണ്.. കേരള സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം,ദേശീയ ദിന പത്രങ്ങളിലെ പരസ്യം കണ്ട്,ഇന്ദിരഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസവിഭാഗത്തില്‍ ഡയറക്ടര്‍ പോസ്റ്റിനു ഞാനും അപേക്ഷി ച്ചു..ധാരാളം പ്രഗത്ഭര്‍ പങ്കെടുത്ത ആ ഇന്റര്‍വ്യൂവില്‍, നാലു ഡയറക്ടരന്മാരില്‍ ഒരാളായി ഞാനും തെരെഞ്ഞെടുക്കപ്പെട്ടു....2010ജൂണ്‍ മുതല്‍ 2013ജൂണ്‍ വരെ ഞാന്‍ ആ പോസ്റ്റില്‍ കേരളത്തിലും ഡല്‍ഹിയിലുമായി ജോലി ചെയ്തു....

കേരളത്തിലെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള, സര്‍വവിജ്ഞാന കോശം ഇന്സ്ടിട്യൂട്ടിന്റെ ഡയറക്ടര്‍ ആയിരുന്ന തുമ്ബമണ്‍ തോമസ് സാര്‍, മസ്തിഷ്ക ആഘാതത്തെ തുടര്‍ന്നു ഏറെ മാസങ്ങള്‍ കിടപ്പിലായതിനെ തുടര്‍ന്നു,ആ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവിയിലേക്ക് സര്‍ക്കാര്‍ എന്നെ ക്ഷണിക്കുന്നത് ഈ കാലത്താണ്.. സര്‍ക്കാര്‍,യോഗ്യര്‍ എന്ന് കരുതുന്നവരെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തു നേരിട്ടു നിയമിക്കുന്ന പതിവാണ് അന്നും ഇന്നും എന്നും ഉള്ളത്. അങ്ങനെ നിയമിച്ചവരാണ് കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്തു ഡയറക്ടരന്മാരായ പാപ്പൂട്ടി സാറും ഇപ്പോഴത്തെ ഡയറക്ടര്‍ രാജന്‍ സാറും...ഡല്‍ഹിയില്‍ സ്ഥിരമായി നില്‍ക്കേണ്ട അവസ്ഥയുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു ആ പകരം പദവി ഞാന്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. ഇന്സ്ടിട്യൂട്ടിലെ,എനിക്കു തൊട്ടുമുന്‍പുള്ള പത്തു പതിനഞ്ചു വര്‍ഷത്തെ ഡയറക്ടര്‍മാരുടെയും ഇപ്പോഴുള്ളവരുടെയും യോഗ്യതകളും എന്റെ യോഗ്യതയും താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു താരതമ്യ പരിശോധനക്ക് വിടുന്നു .....

എതിരാളികളെ അവമാനിക്കാന്‍, അവരുടെ വീട്ടിലുള്ളവരെക്കുറിച്ച്‌ ഏതു കള്ളവും പ്രചരിപ്പിക്കുന്ന ഈ പതിവ് അവസാനിപ്പിക്കാന്‍ നേതൃത്വം തന്നെ ഇടപെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.. അണികളെക്കാളും യുവജന നേതാക്കളെക്കാളും പക്വത ഞാന്‍ അവരില്‍ പ്രതീക്ഷിക്കുന്നു. ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.. ഏതു അഭിപ്രായാവ്യത്യാസത്തിനിടയിലും പരസ്പ്പര ബഹുമാനം കാത്തു സൂക്ഷിച്ചിരുന്ന ജി. കാര്‍ത്തികേയന്റെ ഭാര്യയാണ്, അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്ന മുതിര്‍ന്ന നേതാക്കളോട് ഇതു പറയുന്നത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം... ആര്യാ രാജേന്ദ്രനടക്കം 6 പേർക്ക് കോടതി നോട്ടീസ്  (11 minutes ago)

. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു  (29 minutes ago)

ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്  (41 minutes ago)

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (8 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (10 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (10 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (10 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (10 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (11 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (11 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (11 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (11 hours ago)

Malayali Vartha Recommends