100ല്‍ ഉറച്ച് കോണ്‍ഗ്രസ്... കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ രംഗത്തിറക്കി ഇത്തവണ 100 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും

ഹൈക്കമാന്റ് നിര്‍ദ്ദേശാനുസരണം നടത്തിയ സര്‍വേ എല്ലാം മാറ്റി മറിക്കും. 100 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയാണ് ഏജന്‍സി രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയാണ് ഹൈക്കമാന്റിന് വേണ്ടി ജയ സാധ്യതാ സര്‍വേ തയ്യാറാക്കിയത്.
71 സീറ്റ് മുന്നണിക്ക് നേടണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിക്കണമെന്നത് ഹൈക്കമാന്റ് നേരത്തെ തീരുമാനിച്ചതാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ മത്സരിക്കേണ്ട മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ആരൊക്കെ മത്സരിക്കണമെന്നുമുള്ള സാധ്യതാ പട്ടികയാണ് ഏജന്‍സി ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്നത്.
ജാതി മത സമുദായ സമവാക്യങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്‍ എസ് എസ്, എസ്. എന്‍ ഡി പി,െ്രെകസ്തവ സഭക്കള്‍ തുടങ്ങിയവരുടെ പിന്തുണയുള്ള നേതാക്കളെയും കോണ്‍ഗ്രസ് രംഗത്തിറക്കും. മുമ്പ് ജോയ്‌സ് ജോര്‍ജിനെ കത്തോലിക്കാ സഭാ ഇടുക്കിയില്‍ രംഗത്തിറക്കിയത് പോലുള്ള പരീക്ഷണങ്ങളും കോണ്‍ഗ്രസ് നടത്തും.
കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ പേരുള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് വിവരം. ഒരു മണ്ഡലത്തില്‍ കുറഞ്ഞത് മൂന്നുപേരുടെ സാധ്യതാ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. കെ എസ് യു നേതാവ് കെ.എം. അഭിജിത്തിന്റെ പേര് ഉള്‍പ്പെടെ ചെറുപ്പക്കാരായ ഒരു നേതാക്കളെ രംഗത്തിറക്കും. ഉമ്മന്‍ ചാണ്ടി എതിര്‍ത്താലും മകനെ രംഗത്തിറക്കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചിരിക്കുന്നത്.
സര്‍വേ റിപ്പോര്‍ട്ടിന്റെ സൂഷ്മ പരിശോധന തുടങ്ങി കഴിഞ്ഞു. വിജയസാധ്യത മാത്രമേ ഇത്തവണ നോക്കുകയുള്ളു. ഇതനുസരിച്ചുള്ള സര്‍വേയാണ് ഹൈക്കമാന്റ് നടത്തിയത്.
കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിക്കുകയും ഘടക കക്ഷികള്‍ 30 സീറ്റുകളോളം നേടുകയും ചെയ്താലേ യുഡിഎഫിന് ഭരണം ലഭിക്കുകയുള്ളുവെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 50 സീറ്റുകള്‍ നേടുകയെങ്കിലും വേണം. മലബാര്‍ മേഖലയില്‍ ലീഗിന് 20 ഓളം സീറ്റുകളില്‍ വിജയ സാധ്യതയുണ്ട്. ഇങ്ങനെ നോക്കിയാല്‍ 71 സീറ്റ് നേടി ഭരണം പിടിക്കാമെന്നാണ് വിലയിരുത്തുന്നത്. സിനിമാനടന്‍ മാരെ ഇറക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ രമേഷ് പിഷാരടിയെ ഇറക്കാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടായതല്ല.
സാധ്യതാ ലിസ്റ്റിലേക്ക് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകളും സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിരുന്നു. ഇവരുടെ വിജയ സാധ്യതകൂടി പരിശോധിച്ചതിന് ശേഷമാണ് സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ പട്ടികയ്ക്ക് രൂപം കൊടുക്കും. ഇതിന് മുമ്പ് രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാന ജാഥ സമാപിക്കുന്ന മുറയ്ക്ക് അവസാനഘട്ട ആലോചനകള്‍ പാര്‍ട്ടി നേതൃത്വവുമായി ഉണ്ടാകുമെന്നാണ് വിവരം.
മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി, ഐ. സി ബാലകൃഷ്ണന്‍ എന്നിവര്‍ കൂടാതെ ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നിലവിലെ മിക്ക എംഎല്‍എമാരും പട്ടികയിലുണ്ട്. ലതിക സുഭാഷ്, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സാധ്യതാ ലിസ്റ്റില്‍ ഉണ്ടെന്നാണ് സൂചന. പട്ടികയ്ക്ക് പുറമെ നിന്ന് ചില നേതാക്കളും അപ്രതീക്ഷിതമായി എത്തിയേക്കാം. വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇങ്ങനെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. സുധീരനും മുല്ല പള്ളിയും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചാലും ഹൈക്കമാന്റ് സമ്മതിക്കില്ല. കെ.സി വേണുഗോപാല്‍ ഒഴികെയുള്ള നേതാക്കളെല്ലാം ഇത്തവണ മത്സരിക്കും. ഇനി ഏതെങ്കിലും മണ്ഡലത്തില്‍ വേണുഗോപാല്‍ കൂടിയേ തീരൂ എന്ന സാധ്യത വന്നാല്‍ വേണുവിനെയും രംഗത്തിറക്കും.
മൂന്ന് കാറ്റഗറിയായി മണ്ഡലങ്ങളെ തരം തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിക്കുമെന്നുറപ്പുള്ളതും നിര്‍ബന്ധമായും ജയിക്കേണ്ടതുമായ മണ്ഡലങ്ങളാണ് ഒന്ന്. എ ക്ലാസ് മണ്ഡലങ്ങളെന്ന് കരുതുന്ന ഇവിടെ കൃത്യമായ മേല്‍നോട്ടമുണ്ടാകും. ഈ മണ്ഡലങ്ങള്‍ വിജയിക്കണ്ടത് ഭരണത്തിലെത്താന്‍ അത്യാവശ്യമാണ്. 2016ല്‍ വിജയിച്ചതുള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ഇതില്‍ പെടും. ശക്തമായി മത്സരം കാഴ്ചവെച്ചാല്‍ വിജയിക്കാവുന്ന മണ്ഡലങ്ങളാണ് ബി ക്ലാസിലുള്ളത്. എന്നാല്‍ എല്‍ഡിഎഫിന്റെയോ എന്‍ഡിഎയുടെയോ ഉറച്ച കോട്ടകളെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളാണ് സി ക്ലാസില്‍ വരിക. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളും ഇതില്‍ വരും.
ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റിലും കോണ്‍ഗ്രസിന്റെ മേല്‍നോട്ടം ഉണ്ടാകും. ജയിക്കുമെന്ന് പറഞ്ഞ് ഏത് കുറിച്ചൂലിനും സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ഇത്തവണത്തെ ഇലക്ഷന്‍ ജീവന്‍ മരണ പോരാട്ടമാണെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് കരുതുന്നത്. മുരളിയെ വട്ടിയൂര്‍ക്കാവിലും അടൂര്‍ പ്രകാശിനെ കോന്നിയിലും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha
























