കോൺഗ്രസ് ഉണരുന്നു ... മുരളീധരൻ വടകരയിൽ നിന്ന് വണ്ടി കയറി നേമത്തോ വട്ടിയൂർകാവിലോ ഇറങ്ങും

തി രു വ ന ന്തപുരം നോർത്ത് പുനർനിർണ്ണയത്തിലൂടെ 2011 - ൽ രൂപം കൊണ്ടതാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം. കണക്കുകൾ പലപ്പോഴും വട്ടമെത്താത്ത ഒരു മണ്ഡലം കൂടിയാണ് വട്ടിയൂർക്കാവ് _ മണ്ഡലം പുനർനിർണ്ണയത്തിന് മുൻപ് സി പി എമ്മിൻ്റെ കോട്ട എന്ന് തന്നെ പറയാം.
സി പി എമ്മിനെ മാളിക മുകളിൽ ഏറ്റിയതും താഴേക്ക് പതിപ്പിച്ചതും ഈ മണ്ഡലം തന്നെയാണ്. 2011-ലും 2016-ലും മുരളീധരൻ വൻ വിജയം നേടിയ മണ്ഡലമാണ് വട്ടിയൂർക്കാവ്.ബി ജെ പി വിജയത്തോളം എത്തിയ മണ്ഡലം - മൂന്ന് മുന്നണികളും ആവോളം എതിരേറ്റ മണ്ഡലമാണ് വട്ടിയൂർക്കാവ് - സി പി എമ്മി ന് കനത്ത പ്രഹരം കിട്ടിയ മണ്ഡലം.മുരളീധരൻ ലോക് സഭയിലേക്ക് പോയപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി പി എമ്മിലെ വി.കെ.പ്രശാന്തിന് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മണ്ഡലം കൂടിയാണ് വട്ടിയൂർക്കാവ് - ബി ജെ പി വിജയപ്രതീക്ഷ വച്ച് പുലർത്തുന്ന ഒരു മണ്ഡലം കൂടിയാണ്.
വട്ടിയൂർക്കാവിലെ വോട്ടർമാരുടെ മനസ്സ് മാറി മറിഞ്ഞു വരുന്നത് സ്ഥാനാർത്ഥിയുടെ മഹത്വം അനുസരിച്ചാണ്. അതു കൊണ്ട് മൂന്ന് മുന്നണികളും വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യുന്ന ഒരു മണ്ഡലം കൂടിയാണ് വട്ടിയൂർക്കാവ് - മുരളീധരൻ എം.പിയായി പോയിട്ടും മനസ്സ് പാതിയും വട്ടിയൂർക്കാവിലാണ് ' _ കഴിഞ്ഞ കുറച്ച് മാസങ്ങളായി നേത്യത്യവുമായി അകൽച്ചയിൽ നിന്നിരുന്ന മുരളീധരൻ വട്ടിയൂർക്കാവിൽ തൻ്റെ സാന്നിധ്യം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുന്നു 'ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂർക്കാവിൽ മുരളീധരൻ്റെ സാന്നിധ്യം കോൺഗ്രസ് പ്രവർത്തകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വി.കെ.പ്രശാന്തിന് എതിരെ യുവ നേതാക്കളിൽ ആരെയെങ്കിലും ഇറക്കി മണ്ഡലം തിരികെ പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ - മോഹൻ കുമാറിന് വേണ്ടി മുരളീധരൻ കാര്യമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. താൻ മത്സരിച്ചപ്പോൾ തനിക്ക് വേണ്ടി ആരും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ലെന്നും ഒറ്റയ്ക്കാണ് വോട്ട് പിടിച്ചതെന്നുമായിരുന്നു അന്ന് മുരളീധരൻ പറഞ്ഞത്. 2016ൽ കനത്ത മത്സരത്തിലൂടെയാണ് മുരളീധരൻ രണ്ടാമതും വട്ടിയൂർക്കാവിൽ വിജയശ്രീലാളിതനായത്.ബി ജെ പിയിൽ കുമ്മനം വിജയിച്ചു എന്ന ഘട്ടം വരെ എത്തിയ സമയം. വട്ടിയൂർക്കാവിലെ വോട്ടർമാർ ജാതി സമവാക്യങ്ങൾക്ക് അപ്പുറം വ്യക്തികളെ പരിഗണിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്.
അപ്രതീക്ഷിതമായിട്ടാണ് മുരളീധരന് വട്ടിയൂർക്കാവിൽ നിന്ന് വടകര വഴി ഡൽഹിയിൽ എത്തേണ്ടി വന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അപ്രസക്തമായതോടെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്ക് കേരളത്തിലേക്ക് മടങ്ങാൻ താല്പര്യം ഏറി.യു ഡി എഫ് അധികാരത്തിൽ വന്നാൽ മന്ത്രി സഭയിലേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ളവരാണ് ഡൽഹിയിലേക്ക് പോയത്.
വട്ടിയൂർക്കാവിൽ മുരളീധരൻ പ്രചരണത്തിന് ഇറങ്ങിയാൽ അതു വഴി തൊട്ടടുത്ത മണ്ഡലത്തിലേക്കും അദ് ദേഹത്തിൻ്റെ സാന്നിധ്യം വ്യാപിപ്പിക്കാമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. നേമത്തെ സ്ഥാനാർത്ഥി നിർണ്ണയവും ശക്തമായി വരുന്ന അവസരത്തിൽ ശക്തനായ സംസ്ഥാന നേതാവിനെ രംഗത്ത് ഇറക്കാൻ കോൺഗ്രസ് ആലോചിക്കുകയാണ്.അങ്ങനെയെങ്കിൽ വട്ടിയൂർക്കാവിൽ മുരളീധരൻ ഉണ്ടാക്കിയ തരംഗം നേമത്ത് ഉണ്ടാക്കാം എന്ന് പാർട്ടി കരുതുന്നു.
"https://www.facebook.com/Malayalivartha
























