എതിരാളികളെ കണ്ടെത്തി നോമിനേറ്റ് ചെയ്യണം; ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യരുത് ; നോമിനേഷൻ ചർച്ച പുരോഗമിക്കുന്നു

വളരെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന ബിഗ്ബോസ് ഷോ ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും എതിരാളികളെ കണ്ടെത്തി നോമിനേറ്റ് ചെയ്യണമെന്നും കിടിലം ഫിറോസ് പറയുകയുണ്ടായി. ബിഗ് ബോസ് മൂന്നാം സീസണിന്റെ നാലാം ദിനത്തിലേക്ക് എത്തുമ്പോൾ തന്നെ നോമിനേഷൻ ചർച്ചയാകുകയാണ്. ഒരിക്കലും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും എതിരാളികളെ കണ്ടെത്തി നോമിനേറ്റ് ചെയ്യണമെന്നും കിടിലം ഫിറോസ് നോബിക്ക് പറഞ്ഞുകൊടുക്കുന്നു. ഋതുവും റംസാനുമൊക്കെയുള്ള ചർച്ചയിലും ഇതേ ആശയും റംസാനും അവതരിപ്പിക്കുന്നുണ്ട്.
ബിഗ് ബോസിലെ മത്സരാർഥികൾ അവരുടെ ജീവിതാനുഭവങ്ങൾ തുറന്നു പറയുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൽ . ഇതിനിടയിൽ മണിക്കുട്ടൻ പങ്കുവെച്ച് ജീവിതാനുഭവം എല്ലാവരെയും കരയിപ്പിക്കുകയു ണ്ടായി. തന്റെ ആത്മസുഹൃത്തിനെക്കുറിച്ച് പറയാനായിരുന്നു മണിക്കുട്ടനോട് ആവശ്യപ്പെട്ടത്. റിനോജ് എന്ന തന്റെ സുഹൃത്തുമായി ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും അകാലത്തിൽ ആ സുഹൃത്തിനെ നഷ്ടമായപ്പോഴുണ്ടായ അവസ്ഥയെക്കുറിച്ചും പറഞ്ഞ് കണ്ണീരണിഞ്ഞ മണിക്കുട്ടൻ മറ്റ് മത്സരാർഥികളെയും കണ്ണീരിലാഴ്ത്തി. തന്റെ വീടിനെക്കുറിച്ച് മനസ് തുറക്കുകയാണ് സായ് വിഷ്ണു. സ്വന്തമായി വീടുണ്ടെന്ന് പറയാമെങ്കിലും അത് നല്ലൊരു വീടല്ലെന്ന് സായ് പറയുന്നു. വരുന്നതിന് തലേദിവസം വരെ തലയണയ്ക്ക് കീഴിൽ പിച്ചാത്തിയും വാതിൽ ഗ്യാസ് സിലണ്ടർ വെച്ച് അടച്ചുമാണ് കിടന്നുറങ്ങിയിരുന്നതെന്ന സായിയുടെ വെളിപ്പെടുത്തൽ മറ്റ് മത്സരാർഥികളെയും വേദനിപ്പിച്ചു.
https://www.facebook.com/Malayalivartha
























