വിദേശത്തായിരുന്ന പട്ടത്താനം സ്വദേശിയായ ജോണ്‍സണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി! പിന്നാലെ മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി... ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുട്ടൻപണി; കൊല്ലത്ത് സംഭവിച്ചത്...

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
റിട്ടയര്‍ഡ് അധ്യാപകരായ ദമ്ബതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി. വിദേശത്തായിരുന്ന പട്ടത്താനം സ്വദേശിയായ ജോണ്‍സണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്.
മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദിക്കും. സംഭവം പതിവായതോടെ അയല്‍പക്കക്കാരാണ് ദ്യശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
ദൃശ്യങ്ങള്‍ കണ്ട പൊലീസ് സ്ഥലത്ത് എത്തി വയോധികരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
പിതാവിനെ ജോണ്‍സന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍ തന്നെയാക്കി. മാതാവിനെ തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ക്കൊപ്പം വിട്ടു.
https://www.facebook.com/Malayalivartha
























