തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ട് വരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ തയ്യാറായിക്കഴിഞ്ഞു, വിമാനത്താവളത്തില്‍ കനത്ത ജാഗ്രത

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന് തയാറെടുക്കുന്നു. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ട് വരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്.
ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ തയാറായിക്കഴിഞ്ഞു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ വന്ന തകരാറാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമായിരിക്കുന്നത്.
വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
"
https://www.facebook.com/Malayalivartha
























