അമേരിക്കയിൽ പോയത് യു എന്നുമായുള്ള ചർച്ചയ്ക്ക്; അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് പ്രതിപക്ഷനേതാവ് മാപ്പുപറയണം ; ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

അമേരിക്കയിൽ പോയത് യു എന്നുമായുള്ള ചർച്ചയ്ക്കായിരുന്നു . പരമ്പരാഗത തൊഴിലാളികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത് എന്നാൽ വിദേശ കമ്പനികളുമായി കരാറ് ഇല്ലന്ന് മന്ത്രി പറഞ്ഞു . അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു .
എന്നാൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചിരുന്നു . ഇനിയും ഒളിച്ചുകളിച്ചാല്‍ അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് ചെന്നിത്തലയുടെ വെല്ലുവിളി. മന്ത്രി ഇപി ജയരാജനും അഴിമതിയില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി . കോടികളുടെ അഴിമതി നടത്താനാണ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ടോം ജോസിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന മേഴ്‌സിക്കുട്ടിയമ്മയുടെ പരിഹാസത്തിനുനേരെയും ചെന്നിത്തല ആഞ്ഞടിച്ചു.ആരുടെ മനോനിലയാണ് തെറ്റിയതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























