ബിജെപി പ്രവർത്തിക്കുന്നത് നാടിനുവേണ്ടി പാർട്ടിക്കുവേണ്ടിയല്ല; മെട്രോമാൻ ഇ ശ്രീധരൻ, തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആര്‍എസ്‌എസ്

വിദ്യാർത്ഥി ആയിരുന്ന കാലം മുതലേ താൻ ആർ എസ എസിൽ ഉണ്ടായിരുന്നുവെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറയും ആർഎസ്എസ് ആണെന്ന് ശ്രീധരൻ വ്യക്തമാക്കി. തനിക്ക് മറ്റ് പാർട്ടികളിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ട്ടപെട്ടതിനാലാണ് ബിജെപിയിലേക്ക് ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ അദ്ദേഹം ബിജെപിയിലേക്ക് ചേരുന്നതിനെക്കുറിച്ചും, സ്ഥാനമാനങ്ങളെക്കുറിച്ച് ഒന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്ലാം ബിജെപി തീരുമാനിക്കുമെന്നും പ്രതികരിച്ചിരുന്നു. മറ്റ് പാർട്ടികൾ നാടിനുവേണ്ടി അല്ല പാർട്ടിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ ബിജെപി നാടിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികൾ സര്‍ക്കാരിന്റെതാണ്. ഇവ രണ്ടും പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ ഇനി സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗിക ബന്ധം തുടരില്ല. വികസനം കൊണ്ടുവരാന്‍ ബിജെപിയ്ക്ക് കഴിയുമെന്നും ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























