പ്രോത്സാഹനസമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമളിത്തരമാണ് രാഹുല്‍ഗാന്ധി വയനാട് കാട്ടിയതെന്ന് ശോഭാ സുരേന്ദ്രന്‍

പ്രോത്സാഹനസമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമളിത്തരമാണ് രാഹുല്‍ഗാന്ധി വയനാട് കാട്ടിയതെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മന്‍മോഹന്‍ സര്‍ക്കാരിനെതിരെ 2009ല്‍ കര്‍ഷകര്‍ നടത്തിയ കാലത്തില്ലാത പ്രതിഷേധം ഇപ്പോള്‍ താങ്ങുവില ഉയര്‍ത്തുകയും, കര്‍ഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, എ.പി.എംസികള്‍ നിര്‍ത്തലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് മോദി സര്‍ക്കാരിനെതിരെ നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണ്. ഇത് അടുത്ത പട്ടായ ടൂറിന് മുമ്‌ബെങ്കിലും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കണമെന്ന് ശോഭ ഫെയ്സ്സ്ബുക്കില്‍ കുറിച്ചു
ശോഭസുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് :
രാഹുല്‍ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്കഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തില്‍ പ്രോത്സാഹനസമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമളിത്തരമാണെന്ന് രമേശ്‌ചെന്നിത്തലയെങ്കിലും രാഹുല്‍ഗാന്ധിയെ ഉണര്‍ത്തിക്കണം. പട്ടയം കിട്ടാത്തത് മുതല്‍ പട്ടിണി മാറാത്ത വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവര്‍ഷം നിരവധിമനുഷ്യര്‍ ആത്മഹത്യചെയ്ത മണ്ഡലമാണ് വയനാട്. എന്ന് ടിയാനെബോധിപ്പിക്കണം.
സ്വകാര്യ കമ്ബനികള്‍ക്ക് കാര്‍ഷികമേഖല തീറെഴുതിയ മന്‍മോഹന്‍ സിങ്ങിന്റെ പാവ സര്‍ക്കാരിനെതിരെ 2009 ഓഗസ്തില്‍ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ നടത്തിയ സമരം രാഹുലിന് ഓര്‍മ്മയുണ്ടാകണമെന്നില്ല പാര്‍ലിമെന്റിലെ നിദ്രാപൂര്‍ണ്ണമായ പ്രവര്‍ത്തനനം ദേശീയ മാധ്യമങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തതാണല്ലോ അന്നില്ലാതപ്രതിഷേധം താങ്ങുവില നിരന്തരം ഉയര്‍ത്തുകയും, കര്‍ഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, എ.പി.എം.സികള്‍ നിര്‍ത്തലാക്കിലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ട്രാക്ടറോടിച്ച് നടത്തുന്നത് മനുഷ്യന്റെയുക്തിയെ വെല്ലുവിളിക്കുന്നതാണെന്ന് അടുത്ത പട്ടായ ടൂറിന് മുമ്‌ബെങ്കിലും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കണം.
ഇത്രയും പറഞ്ഞ് കഴിഞ്ഞിട്ട് ശംഖുമുഖം കടപ്പുറത്ത് നാളെ പ്രസംഗിക്കാന്‍ വേദിയൊരുക്കുമ്‌ബോള്‍ കടല് ചുണ്ടിക്കാട്ടി ഇനിയോടിയൊളിക്കാന്‍ സ്ഥലമില്ലെന്നുകൂടി പറഞ്ഞ് മനസിലാക്കണം രാജ്യത്തിന്റെ ഭൂമിശാസ്ത്രമെങ്കിലും പഠിക്കട്ടെ.
https://www.facebook.com/Malayalivartha