Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കേരളത്തിൽ അഴിമതികേസുകളുടെ ഒത്തുതീർപ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ്.എൻ.സി ലാവ്ലിൻ കേസു മുതൽ; ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സർക്കാർ ഇതിൻ്റെ ഉപകാരസ്മരണയാണ്; പ്രതികരണവുമായി കെ.സുരേന്ദ്രൻ

23 FEBRUARY 2021 01:01 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ അഴിമതികേസുകളുടെ ഒത്തുതീർപ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ്.എൻ.സി ലാവ്ലിൻ കേസു മുതലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു . ലാവ്ലിൻ കേസിൽ കോൺഗ്രസ് പിണറായിയെ സഹായിച്ചുവെന്ന് കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ്-ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സർക്കാർ ഇതിൻ്റെ ഉപകാരസ്മരണയാണ്. അതിന്റെ തുടർച്ചയാണ് യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസുകൾ പിണറായി വിജയൻ അട്ടിമറിച്ചത്. എ.കെ ആൻ്റണിയും ടി.കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള അഴിമതി ഒത്തുതീർപ്പുകളാണ് നടക്കുന്നത്. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവും അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്നില്ല. ലാവ്ല്ലിന് ശേഷമാണ് ഇങ്ങനെയൊരു സംസ്ക്കാരം വന്നത്. പിണറായി സർക്കാർ തീവെട്ടിക്കൊള്ള നടത്തിയിട്ടും കോൺ​ഗ്രസ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. കേരളത്തിൽ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കൾ ജയിലിലാകുമ്പോൾ ഇവിടെ ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടിയുടെ അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തിൽ വന്ന പിണറായി സർക്കാർ യു.ഡി.എഫ് നേതാക്കൾക്കെതിരായ എല്ലാ കേസുകളും മുക്കി. കെ.ബാബുവിനെതിരായ കേസിന്റെ അവസ്ഥ എന്താണ്? ബാബുവിൻ്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. വിജിലൻസ് അന്വേഷിക്കുന്ന കേസിൽ അഞ്ചുവർഷമായിട്ടും ഒരു പുരോ​ഗതിയുമില്ല. പാലാരിവട്ടം കേസിൽ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് വിജിലൻസ് ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം യുഡിഎഫ് നേതാക്കൾക്കെതിരായ എല്ലാ കേസുകളും അട്ടിമറിച്ചു.

വികസനത്തെ കുറിച്ച് വലിയ പരസ്യമാണ് പിണറായി സർക്കാർ നൽകുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. കേന്ദ്രം ദേശീയപാത വികസനത്തിന് നൽകിയ 6,000 കോടി രൂപ സംസ്ഥാനം ഉപയോഗിച്ചില്ല. കേന്ദ്രം 6,5000 കോടി രൂപ അനുവദിച്ചത് ലഭിക്കാതെയാക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. സംസ്ഥാനത്ത് പല കേന്ദ്ര പദ്ധതികളും അട്ടിമറിക്കപ്പെടുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ​ഗുണം മലയാളികൾക്ക് ലഭിക്കുന്നില്ല. പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന കിറ്റിലെ ഭക്ഷാധാന്യം കൊടുക്കുന്നത് കേന്ദ്രസർക്കാരാണ്. നിങ്ങളും കടംവാങ്ങിയല്ലേ നിർമ്മാണം നടത്തിയതെന്ന് ഇ.ശ്രീധരനോട് തോമസ് ഐസക്ക് ചോദിച്ചത് പരിഹാസ്യമാണ്. കടം വാങ്ങുന്നതിനെയല്ല കൊള്ള പലിശയ്ക്ക് കടം വാങ്ങുന്നതിനെയാണ് ബി.‍ജെ.പി എതിർക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (4 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (5 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (6 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (7 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (7 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (11 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends