Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

കോടിയേരിയെ കുറിച്ച് എന്താ കരുതിയേ ? ബിനീഷ് കോടിയേരിയെ പുഷ്പം പോലെ ഇറക്കും മണിക്കൂറുകൾക്കുള്ളിൽ അത് സംഭവിക്കും സഹായിച്ചത് അവരോ?

24 FEBRUARY 2021 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

രാത്രിക്ക് രാത്രി തലസ്ഥാനം വളഞ്ഞ് SIT..! ബൈജു അറസ്റ്റില്‍..! A K G സെന്ററിർ ഭൂകമ്പം വാസുവിന്റെ അറസ്സ് ഇന്ന് ..!

വയനാട്ടില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ചു... കുതിരാനിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്നായി നീക്കം....

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും 'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...

കാസര്‍കോട് കുമ്പളയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും

കോടിയേരി ബാലകൃഷ്ണനെയും സിപി എമ്മിനെയും കുറിച്ച് നിങ്ങൾ എന്താണ് കരുതിയത്? അവർക്ക് കേരളത്തിൽ മാത്രമാണ് സ്വാധീനമെന്നോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. ഏതാനും മണിക്കൂറുകൾ ക്കുള്ളിൽ ബിനീഷ് കോടിയേരിയെ പുഷ്പം പോലെ ജയിലിൽ നിന്ന് ഇറക്കി കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കേരള സി പി എമ്മും കോടിയേരിയുടെ കുടുംബവും.

 117 ദിവസമായി ജയിലിൽ കഴിയുന്ന ബിനീഷിനെ ഒടുവിൽ സഹായിച്ചത് ബി ജെ പിയും കേന്ദ്ര സർക്കാരും തന്നെയാണെന്നാണ് സൂചന. അതായത് ശിവശങ്കറിന് ജാമ്യം കിട്ടിയ അതേ മോഡൽ ഓപ്പറേഷൻ. രാഹുൽ ഗാന്ധി പറഞ്ഞതാണ് സത്യം.

  ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികൾ രണ്ടുതട്ടിലായിരിക്കുകയാണ്. ഒരാൾ ബിനീഷ് പ്രതിയെന്നും മറ്റേയാൾ പ്രതിയല്ലെന്നും പറയുന്നു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് ബെംഗളുരു ഹൈക്കോടതിയിൽ നിന്നും ബിനീഷിന് ജാമ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷ ബിനീഷിന്റെ അഭിഭാഷകർക്ക് ലഭിച്ചിരിക്കുന്നത്

ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേർക്കാതെയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം, ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.

മയക്കുമരുന്ന് കേസിൽ എൻ സി ബിയുടെ കണ്ടെത്തലാണ് കോടതി ഗൗരവം പൂർവം എടുക്കുന്നത്. ഇ.ഡി. ഉന്നയിക്കുന്ന സാമ്പത്തികവശങ്ങൾ കണക്കിലെടുക്കുമെങ്കിലും അത് പൂർണമായി കോടതി വിശ്വസിക്കില്ല. സാമ്പത്തിക കാര്യങ്ങൾ തെളിയിക്കാനും പ്രയാസമാണ്.

 

 

 "

കഴിഞ്ഞ ആഗസ്റ്റില്‍ എന്‍സിബി രജിസ്റ്റർ ചെയ്ത ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദാണ് ബിനീഷിനെതിരെ മൊഴി നൽകിയത്. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്നായിരുന്നു മൊഴി.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും എന്‍സിബി കണ്ടെത്തി. തുടർന്ന് ബിനീഷിനെ ചോദ്യം ചെയ്തു എന്ന് മാത്രമാണ് ബിനീഷിനെപറ്റി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.

 

ബിനീഷിൽ നിന്ന് എന്താണ് കണ്ടെത്തിയത് എന്നതിനെ കുറിച്ച് എൻ സി ബി നിശബ്ദത പാലിക്കുന്നു. ഒന്നും കണ്ടെത്താത്തതു കൊണ്ടാണ് അക്കാര്യങ്ങളെ കുറിച്ച് എൻ സി ബി നിശബ്ദത പാലിക്കുന്നതെന്നാണ് ബിനീഷിന്റെ അഭിഭാഷകർ പറയുന്നത്. അത് ഒരു പരിധി വരെ സത്യമാണ്.

 

 

അതേസമയം നേരത്തെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയില്‍ സമർപ്പിച്ച വിവിധ റിപ്പോർട്ടുകളിലും അനൂപിനെ മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചു എന്നാണ് കണ്ടെത്തല്‍.

ഇതോടെ ഒരേ കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ടുതട്ടിലാവുകയാണ് രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികൾ. രണ്ട് കുറ്റപത്രങ്ങളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഒരേ കോടതിയിൽ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത് ഒരു കൺകെട്ട് വിദ്യയാണ്. പരസ്പര വിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ കിട്ടുമ്പോൾ കോടതി പ്രതിക്ക് അനുകൂലമായി വിധിക്കും. മാത്രവുമല്ല ബിനീഷിന്റെ രാഷ്ട്രീയം എൻ സി ബി കോടതിയിൽ ചൂണ്ടി കാണിക്കുകയും ചെയ്യും.

ബിനീഷിന്റെ ബി ജെ പി ലക്ഷ്യമിടുന്നത് കേരള സി പി എമ്മിനെയാണെന്ന ആരോപണവും ഒരു പരിധി വരെ തള്ളികളയാനാവില്ല.

ബെംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്‍റെ അഭിഭാഷകർ. കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ ഈ വൈരുദ്ധ്യം കോടതിയില്‍ പ്രധാന്യത്തോടെ ഉന്നയിക്കാനാണ് തീരുമാനം.

എന്നാല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിർണായക കണ്ടെത്തലുകൾക്ക് ഇനിയും സാധ്യതയുണ്ടെന്നുമാണ് രണ്ട് അന്വേഷണ ഏജന്‍സികളിലെയും ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നത്. ഏതായാലും അന്വേഷണത്തിലെ പ്രധാനഘട്ടം പൂർത്തിയാകുമ്പോൾ രണ്ട് ഏജന്‍സികളും ബിനീഷിന്‍റെ കേസിലെ പങ്കിനെ ചൊല്ലി രണ്ട് തട്ടിലാണ്.

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രിക്ക് രാത്രി തലസ്ഥാനം വളഞ്ഞ് SIT..! ബൈജു അറസ്റ്റില്‍..! A K G സെന്ററിർ ഭൂകമ്പം വാസുവിന്റെ അറസ്സ് ഇന്ന് ..!  (7 minutes ago)

കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്...  (20 minutes ago)

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (39 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (51 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (1 hour ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (1 hour ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (1 hour ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (1 hour ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (2 hours ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (2 hours ago)

ചിരിപരത്തി വീഡിയോ  (2 hours ago)

Malayali Vartha Recommends