മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണം ; ഇടതുവലതു മുന്നണിയിലെ നേതാക്കന്മാർക്ക് നേരത്തെ വിവരം അറിയാം ; ആരോപണമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . ഇടതുവലതു മുന്നണിയിലെ നേതാക്കന്മാർക്ക് നേരത്തെ വിവരം അറിയാം എന്ന സംശയം ബലപ്പെടുന്നു. രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ വിവരം അറിയാമായിരുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രതിപക്ഷം ഇപ്പോൾ ഈ കരാറുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നതിന് പിന്നിൽ മറ്റ് എന്തോ ധാരണ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ നിരയിലെ നേതാക്കളുടെ പങ്കും അന്വേഷിക്കണം. സർക്കാർ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ആഴക്കടല്‍ മത്സ്യ ബന്ധന വിഷയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിച്ചിരുന്നു . തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ കരുവാക്കിക്കൊണ്ട് മത്സ്യ സമ്പത്തിനെ കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് കരാറിന് പിന്നില്‍ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഈ പദ്ധതി നമ്മുടെ മത്സ്യ നയത്തിനെതിരാണെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നു എങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം ആദ്യമേ പറഞ്ഞ് പദ്ധതിയെ നിരുത്സാഹപ്പെടുത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha