ആഴക്കടലിന്റെ ആഴം... ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിനെതിരെ നടപടി വേണമെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ആവശ്യം സര്‍ക്കാര്‍ ചവറ്റു കൊട്ടയിലിട്ടതായി സൂചന

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ധാരണപത്രം ഒപ്പുവെച്ചതില്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രിസഭാ യോഗത്തില്‍ മന്ത്രി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി പോലും പറഞ്ഞില്ല. മാതൃഭൂമി ലേഖികയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും സര്‍ക്കാര്‍ തള്ളി.
ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും മിനിമം അദ്ദേഹത്തെ മാറ്റണമെന്ന മേഴ്‌സിക്കുട്ടിയുടെ ആവശ്യത്തിനും സര്‍ക്കാര്‍ ഉന്നതനില്‍ നിന്നും മറുപടിമുണ്ടായില്ല.
ആഭ്യന്തര വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുക്കൂ. ജോസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ കേരളത്തില്‍ രൈഞ്ഞടുപ്പ് പ്രഖ്യാപനം വന്നു കഴിഞ്ഞിരിക്കും. പിന്നീട് ഒരു ഐ എ എസുകാരനെ മാറ്റുന്നത് എളുപ്പമല്ല.
സി പി എം സംസ്ഥാന കമ്മിറ്റിയും പ്രശാന്തിനെതിരെ നടപടി വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു എന്നാല്‍ അതിനു സര്‍ക്കാര്‍ ഉന്നതന്‍ പ്രത്യേകിച്ച് ഒരു വിലയും നല്‍കിയില്ല. പത്രപ്രവര്‍ത്തകയെ അധിക്ഷേപിച്ച കേസ് നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു.എന്നാല്‍ പത്രപ്രവര്‍ത്തകര്‍ക്ക് പണി കിട്ടുമ്പോള്‍ സര്‍ക്കാരിന് പൊതുവേ സന്തോഷമാണ് ഉണ്ടാകാറുള്ളത്.
സര്‍ക്കാര്‍ ഉന്നതനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന പ്രശാന്ത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ അദ്ദേഹവുമായി അഭിപ്രായ ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്നാണ് മാറിയത്. തലശേരി സ്വദേശിയായ പ്രശാന്ത് ഒരു സിപിഎം ഉന്നതന്റെ സഹായത്തോടെയാണ് കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ െ്രെപവറ്റ് സെക്രട്ടറിയായത്.
മുന്‍ ചീഫ് സെക്രട്ടറിയും ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ടോം ജോസാണ് പ്രശാന്തിനെ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിക്കുന്നത്. സി പി എമ്മിലെ ചില നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത്. കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന ഒരു സ്ഥാപനത്തില്‍ പ്രശാന്തിനെ സി പി എം കൊണ്ടു വന്നത് അദ്ദേഹം വിശ്വസ്തനായതു കൊണ്ടു തന്നെയാണ്.
എന്നാല്‍ പ്രശാന്ത് ചെന്നിത്തലയുടെ ആളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മേഴ്‌സിക്കുട്ടി അമ്മ നടത്തുന്നത്. കോടികള്‍ കൈ മറിഞ്ഞ പദ്ധതി ചെന്നിത്തല തങ്ങളെ വഴി തെറ്റിക്കാന്‍ കൊണ്ടു വന്നതാണെന്നാണ് മേഴ്‌സിക്കുട്ടി അമ്മ പറയുന്നത്. എന്നാല്‍ ചെന്നിത്തലയുമായി പ്രശാന്ത് സ്പീക്കിംഗ് ടേംസില്‍ പോലുമല്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള മാസമായ ഫെബ്രുവരിയില്‍ ഇത്തരത്തില്‍ ട്രോളര്‍ ഉണ്ടാക്കി നല്‍കാന്‍ കരാറുണ്ടാക്കി എന്ന് പറയുന്നത് കേരളത്തിലെ അരി ആഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് മേഴ്‌സികുട്ടിയമ്മ പറഞ്ഞത്. അത്തരമൊരു നിലപാട് സ്വീകരിച്ച ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സര്‍ക്കാറിന്റെ നയം വ്യക്തമായിരിക്കെ അതിനെ അട്ടിമറിക്കാന്‍ വിവാദമുണ്ടാക്കാനായി ആസൂത്രിതമായിട്ടാണ് ധാരണാ പത്രം ഒപ്പുവെച്ചത്. പ്രതിപക്ഷ നേതാവിന് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്തായാലും ഇതിന് പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ല.
ഇത്തരത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ടയാള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
'എന്തിനാണ് രമേശ് ചെന്നിത്തല നിരന്തരം നുണ പറയുന്നത്. ഒരു ഗീബല്‍സാകാന്‍ തയ്യാറെടുക്കുകയാണോ എന്നെനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ ആശയ പാപ്പരത്തം നിര്‍ഭാഗ്യകരമാണ്. മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹതയാണ് ഉള്ളത്. ഇവരുടെ കാലത്ത് കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇപ്പോഴവര്‍ ഫ്‌ളാറ്റുകളില്‍ എ.സി.വച്ച് താമസിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിനെ നന്നായി അറിയാം. പ്രതിപക്ഷം ഇരുട്ടില്‍ തപ്പുകയാണ്. അത് കേരളത്തില്‍ വിലപോവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശാന്തിനെ തൊടാന്‍ കഴിയാത്തതില്‍ മേഴ്‌സിക്കുട്ടിയമ്മ കലിപ്പിലാണെങ്കിലും മന്ത്രി മേഴസി കുട്ടിയമ്മക്കപ്പുറമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബുധനാഴ്ച മന്ത്രി നടത്തിയ ചില പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിക്ക് അത്യപ്തിയുണ്ട്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അടഞ്ഞ അധ്യായമാണെന്നും അതില്‍ ഇനി വര്‍ത്തമാനം വേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
"
https://www.facebook.com/Malayalivartha



























