മൂന്ന് ദിവസം മുമ്പ് കത്തെഴുതിവെച്ച് പോയ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്, ഭാര്യയെ ജോലി സ്ഥലത്ത് സ്‌കൂട്ടറില്‍ എത്തിച്ച ശേഷമാണ് ഇയാളെ കാണാതായത്, പോലീസ് വീട്ടിലെത്തി മൊഴിയെടുക്കും

മൂന്ന് ദിവസം മുമ്പ് കത്തെഴുതിവെച്ച് പോയ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെ കുഴിവിളയിലുള്ള വീട്ടില്‍ എത്തുകയായിരുന്നു. പഴനിയില്‍ പോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്.
പോലീസ് വീട്ടിലെത്തി മൊഴിയെടുക്കും. ഇയാളെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്.
ചൊവ്വാഴ്ച ഉച്ച മുതലാണ് ഇയാളെ കാണാതായത്. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് സ്‌കൂട്ടറില്‍ എത്തിച്ച ശേഷമാണ് ഇയാളെ കാണാതായത്. തന്റെ സ്‌കൂട്ടറും മൊബൈലും നേമം പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചാണ് മുങ്ങിയത്. താന്‍ വളരെ സംഘര്‍ഷത്തിലാണെന്നും തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് സ്‌കൂട്ടറില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.
സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
അതേസമയം യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ നേരത്തെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വധഭീഷണി ഉണ്ടെന്ന ജയഘോഷിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറയുന്നു.
യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ഇയാള്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ജയഘോഷ് തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റള്‍ തിരികെ നല്‍കുന്നതിലും വീഴ്ച വരുത്തി. ഇവ രണ്ടും സര്‍വീസ് ചട്ടങ്ങള്‍ ലംഘനമാണെന്നു വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.
" f
https://www.facebook.com/Malayalivartha