ബിഗ്‌ബോസ് വീട്ടിൽ കയ്യാങ്കളിയും അസമാധാനവും; സായിയെ ചെരുപ്പൂരി അടിക്കാനൊരുങ്ങി റംസാൻ; ഓടിക്കിതച്ചെത്തിയ മറ്റ് മത്സരാർത്ഥികൾ കണ്ടത്! അന്തം വിട്ട് പ്രേക്ഷകർ

ബിഗ് ബോസ് സീസണ്‍ 3യിൽ ഓരോ ദിവസവും അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വഴക്ക് കൂടുന്നതിൽ ഒട്ടും പിന്നിലല്ല ബിഗ് ബോസ് വീട്ടിലെ താരങ്ങൾ. വഴക്കു കൂടി വഴക്കു കൂടി യഥാർത്ഥ വഴക്ക് ഏതു കളിക്കുള്ള വഴക്ക് ഏത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് പ്രേക്ഷകർ. ആകാംക്ഷകളോടെയാണ് എല്ലാവരും ഷോക്കായി കാത്തിരിക്കാറുളളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ നടന്നത്. ബിഗ് ബോസ് ഹൗസില്‍ നോബി മാര്‍ക്കോസിന്റെ സാന്നിദ്ധ്യവും പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. തമാശകള്‍ പറഞ്ഞാണ് ബിഗ് ബോസില്‍ നോബി ശ്രദ്ധേയമാകാറുളളത്.
നോബിയുടെ ചില നേരത്തെ കൗണ്ടറുകൾ ശ്രദ്ധേയമാകാറുണ്ട്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരമാണ് നോബി. പുലിമുരുകന്‍, മധുരരാജ പോലുളള ബ്ലോക്ക്ബസ്റ്റര്‍ സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ടിവി പരിപാടികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു താരം. ബിഗ് ബോസ് നല്‍കിയ ആദ്യ ടാസ്‌കില്‍ അടുത്തിടെ തന്റെ കുടുംബത്തെ കുറിച്ചും കൂട്ടുകാരെകുറിച്ചുമെല്ലാം മനസുതുറന്നിരുന്നു താരം.
ബിഗ് ബോസ് ഹൗസില്‍ എല്ലാ മല്‍സരാര്‍ത്ഥികളും ഒരേപോലെ ഇഷ്‌പ്പെടുന്ന താരമാണ് നോബി. ബിഗ് ബോസ് സീസണ്‍ 3 പൊതുവ ഡ്രീമേഴ്‌സിന്റെ ഇടമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇത്തവണ ഷോയിലേക്ക് മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. അതേസമയം കഴിഞ്ഞ വന്ന ബിഗ് ബോസ് പ്ലസ് എപ്പിസോഡില്‍ നോബി മാര്‍ക്കോസിന് മല്‍സരാര്‍ത്ഥികള്‍ ഒരു സര്‍പ്രൈസ് നല്‍കിയത് ശ്രദ്ധേയമായി മാറിയിരുന്നു.
ഫിറോസും സായിയും തമ്മിലുളള പൊരിഞ്ഞ അടിയോടെയായിരുന്നു ഇതിന് തുടക്കമായത്. തര്‍ക്കത്തിനൊടുവില്‍ ഇവരെ എല്ലാവരും പിടിച്ചുമാറ്റാന്‍ വരുന്നതും ഫിറോസ് ചെറുപ്പ് ഊരി സായിയെ അടിക്കാന്‍ നോക്കുന്നതും കാണാം. ഇവരെ മറ്റുളളവര്‍ പിടിച്ചുമാറ്റാന്‍ നോക്കുന്നുണ്ടെങ്കിലും വലിയ പ്രശ്‌നമായി മാറുകയാണ്. പിന്നാലെ ഈ ശബ്ദം കേട്ടാണ് നോബിയും കിടിലം ഫിറോസുമെല്ലാം അകത്തേക്ക് വരുന്നത്.
എന്താണ് സംഭവമെന്ന് മനസിലാകാതെ ഇവര്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് എല്ലാവരും ഹാപ്പി ബെര്‍ത്ത്‌ഡേ എന്ന് പറഞ്ഞ് ആര്‍ത്ത് വിളിക്കുകയായിരുന്നു. നോബിയുടെ മകന്‍ ധ്യാനിന്റെ പിറന്നാള്‍ ആഘോഷമായിരുന്നു ബിഗ് ബോസ് ഹൗസില്‍ നടന്നത്. സര്‍പ്രെസിന് നന്ദി പറഞ്ഞ നോബി എല്ലാവരുടെയും കൂടെ കേക്ക് മുറിച്ചു. അവന്‍ ജനിക്കുമ്പോഴും ആദ്യ പിറന്നാളിനും എനിക്ക് ഒപ്പമുണ്ടാകാന്‍ പറ്റിയില്ലെന്ന് നോബി പറഞ്ഞു. ഇതിപ്പോ അഞ്ചാം പിറന്നാളാണ്. കേക്ക് മുറിച്ച ശേഷം റംസാനാണ് നോബി ആദ്യം കേക്ക് വച്ചു കൊടുത്തത്.
ഏറെ കൗതുകകരമായി ഈ കാഴ്ച മാറിയിരുന്നു.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് മല്‍സരാര്‍ത്ഥികള്‍ ഷോയില്‍ എത്തിയിരുന്നു. പിന്നാലെ തര്‍ക്കങ്ങളും കുറ്റം പറച്ചിലുമെല്ലാം ബിഗ് ബോസില്‍ പതിവ് കാഴ്ചയായി മാറി. എന്നാൽ ഈ ചെരിപ്പൂരി അടിക്കാൻ തുനിഞ്ഞതും വഴക്കും എല്ലാം ഒരു തമാശയുടെ ഫലമായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
https://www.facebook.com/Malayalivartha
























