തൻറെ പാസ്റ്റും തൻറെ കാര്യങ്ങളും ആരെയും ബാധിക്കുന്നില്ല; ഈ ലോകം ഇത് കേട്ടാലും എനിക്കൊരു ചുക്കുമില്ല; ഈ കാര്യം പറഞ്ഞ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും നോക്കണ്ട; ഇമോഷണൽ ബ്ലാക്ക് മെയിൽ ഇവിടെ ഏശില്ല; ഫിറോസിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് വീട്ടിൽ പുതുതായി എത്തിയ 3 മത്സരാർത്ഥികൾ വഴക്കിന്റെ അമിട്ടുകൾ ഓരോ നിമിഷവും പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണ ഭാഗ്യലക്ഷ്മിയാണ് അവർക്ക് ഇരയായത്. ബിഗ്ബോസ് വീട്ടിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. നമ്മൾ ഒരു കുടുംബം അല്ലേ എന്ന് ചോദിച്ചപ്പോൾ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്നവരാണ് എല്ലാവരും എന്ന ഭാഗ്യലക്ഷ്മിയുടെ മറുപടി മത്സരാർഥികളെ വരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരാഴ്ചത്തെ പ്രകടനം പുറത്ത് നിന്ന് കണ്ട് വന്നവര്‍ മത്സരാര്‍ഥികളെ ഓരോരുത്തരെ തിരഞ്ഞ് പിടിച്ച് കലഹം ഉണ്ടാക്കുകയാണ് .
ഡിംപലും മിഷേലും തമ്മിലുണ്ടായ വഴക്കിന് പിന്നാലെ ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരിക്കുകയാണ് ഇപ്പോൾ . പത്താം ദിവസം ബിഗ്ബോസ് വീട്ടിൽ ഫിറോസിനോട് ഭാഗ്യലക്ഷ്മി നടത്തിയ ഒരു സംസാരമാണ് ഇപ്പോൾ ചർച്ചകൾക്ക് വിധേയമായിരിക്കുന്നത് . ബിഗ്ബോസിലേക്കെത്തുന്നതിന് മുൻപ് നേരത്തേ പുറത്ത് നടന്ന വിവാദ പ്രശ്നങ്ങളെ കുറിച്ച് ഫിറോസ് ചോദിച്ചത് ഭാഗ്യലക്ഷ്മിയെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു . പുറത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. തൻ്റെ പ്രശ്നങ്ങളൊന്നും ആരെയും ബാധിക്കുന്നേയില്ലെന്നും തന്നെയും തൻ്റെ മക്കളെയും മരുമകളെയും അവരുടെ കുടുംബത്തെയും പോലും അത് ബാധിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
തൻറെ പാസ്റ്റും തൻറെ കാര്യങ്ങളും ആരെയും ബാധിക്കുന്നില്ല. അറുപതിനോടടുത്താണ് പ്രായം, ഈ ലോകം ഇത് കേട്ടാലും എനിക്കൊരു ചുക്കുമില്ല. ഫിറോസ് ഈ കാര്യം പറഞ്ഞ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും നോക്കണ്ട. അതെന്നെ ബാധിക്കില്ല, ഇമോഷണൽ ബ്ലാക്ക് മെയിൽ ഇവിടെ ഏശില്ലെന്നും ഭാഗ്യലക്ഷ്മി ഫിറോസിനോട് പറഞ്ഞു . തൻ്റെ കാര്യങ്ങൾ അന്വേഷിക്കാൻ ഫിറോസ് ആരാണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. 'നിങ്ങളെൻ്റെ ആരാ, നീയൊന്ന് പോയേ' എന്നായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.
ഇവിടെ വന്ന് ചില ബോംബുകൾ പൊട്ടിക്കുമെന്ന് നിനക്കൊരു വിചാരമുണ്ടെന്നും അത് നിനക്ക് പുറത്ത് വലിയ ഇംപാക്ടുണ്ടാക്കുമെന്ന് വിചാരമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു . ഫിറോസ് പറയുന്ന ചില വാക്കുകൾ മറന്നു പോകുന്നുണ്ടെന്നും അത് ഓർമ്മക്കുറവിൻ്റെയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഫിറോസിനൊപ്പമുള്ള മത്സരാർത്ഥിയും ഭാര്യയുമായ സജിനയോട് വല്ല ച്യവനപ്രാശവും വാങ്ങി നൽകണം ഓർമ്മയ്ക്ക് നല്ലതാണ് എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതിന് മറുകമൻ്റുമായി ഫിറോസുമെത്തി, അങ്ങനെയെങ്കിൽ രണ്ട് ബോട്ടിൽ ആദ്യം വാങ്ങി നൽകേണ്ടത് ചേച്ചിക്ക് തന്നെയാണെന്നും എന്നിട്ടാണോ നേരത്തേ തെറി വിളിച്ച സംഭവം ഓർമ്മയില്ല എന്ന് പറഞ്ഞതെന്നും ഫിറോസ് തിരിച്ചടിച്ചു. താനങ്ങനെ ഒരു വാക്ക് പ്രയോഗിച്ചിട്ടില്ലല്ലോ എന്നായിരുന്നു ഭാഗ്യലക്ഷ്മി മറുപടി നൽകിയത് .
നമ്മളൊരു കുടുംബത്തില്‍ ഇരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചോദിച്ചതാണെന്ന് ഫിറോസ് പറഞ്ഞു. അതിന് ഭാഗ്യലക്ഷ്മി നൽകിയ മറുപടി ഇങ്ങനെ നിങ്ങള്‍ എന്റെ ആരാണ്. ഇത് എന്ത് കുടുംബമാണ്. ഇവിടെ പിന്നില്‍ നിന്നും കുത്താന്‍ കാത്തുനില്‍ക്കുന്നവരാണ് സകലരും എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഭാഗ്യലക്ഷ്മി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. പുതിയതായി വീട്ടിലേക്ക് വന്ന മൂന്ന് പേരും പിന്നില്‍ നിന്നും കുത്താന്‍ നോക്കുന്നവരാണ്. ഫിറോസും സജ്‌നയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വന്നവരാണ്. മിഷേലിനെ ഇളക്കി വിട്ട് ഡിംപലുമായി യുദ്ധം നടത്തിയത് ഫിറോസാണ്.
https://www.facebook.com/Malayalivartha