മെട്രോ തൂണില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.... ഇന്നു പുലര്‍ച്ചെയാണു സംഭവം, മൃതദേഹങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

മെട്രോ തൂണില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. എളംകുളത്തെ അപകട വളവിലാണ് വീണ്ടും മരണം. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാല്‍, സുമേഷ് എന്നിവരാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെയാണു സംഭവം. മൃതദേഹങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
അതേസമയം പാലക്കാട് മൈലംപുള്ളിയില്‍ ഞായറാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പറളി സ്വദേശി ഹുസൈന്‍ ബാബു, മണ്ണൂര്‍ കിഴക്കുപുറം സ്വദേശി സുരേഷ് ബാബു (49) എന്നിവരാണ് മരിച്ചത്.
ഇപ്പോള്‍ കേരളത്തിലെ നിരത്തുകളില്‍ സാധാരണ കാണുന്ന ഒരു സംഭവമാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത്. നിരത്തുകളില്‍ വാഹനാപകടം ഏറിവരികയാണ്. .
യഥാര്‍ത്ഥത്തില്‍ വാഹന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വഴിയരികില്‍ നിന്ന് സ്ഥാപിച്ചെടുക്കുന്ന അവകാശങ്ങള്‍ക്ക് അപ്പുറത്ത് നിയമപരമായി നഷ്ടപരിഹാരം വാങ്ങി എടുക്കാവുന്നതാണ് എന്ന് അറിയാം എങ്കില്‍ കൂടിയും ആദ്യഘട്ടം എന്ന രീതിയില്‍ ഒരു തര്‍ക്കം പതിവാണ്.
ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ മോട്ടോര്‍വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഇന്ത്യയില്‍ അനുവാദമില്ല. അപകടത്തില്‍ പെടും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അല്ല അപകടം ഉണ്ടായാല്‍ അതു മൂലം നഷ്ടം അനുഭവിക്കുന്ന ആള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഉറപ്പ് നല്‍കാന്‍ ആവശ്യമായ കരാര്‍ ബന്ധമാണ് വാഹന ഉടമയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിലൂടെ ഉണ്ടാകുന്നത്.
നിരത്തിലിറക്കുന്ന വാഹനം മൂലം മൂന്നാമതൊരാള്‍ക്ക് അപകടം പറ്റിയാല്‍ നിയമപ്രകാരമാണ് വാഹനമുപയോഗിച്ചതെങ്കില്‍ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കും.
അത്തരം ബാധ്യത ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളെല്ലാം ഇന്‍ഷുറന്‍സ് പ്രീമിയം ഒടുക്കി മാത്രമേ നിരത്തിലിറക്കാവൂ എന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറഞ്ഞിട്ടുള്ളത്.
സാധാരണയായി വാഹന അപകടം സംബന്ധിച്ച് രണ്ട് കേസുകളാണ് വരാവുന്നത്. ഒന്ന്- വാഹനമോടിച്ച് ആള്‍ക്കെതിരെ പോലീസ് എടുക്കുന്ന ക്രിമിനല്‍ കേസ്, രണ്ട്- വാഹനം തട്ടി പരിക്കു പറ്റുകയോ മരണപ്പെടുകയോ ചെയ്ത ആളിന് വേണ്ടി മോട്ടോര്‍വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ആക്കുന്ന നഷ്ടപരിഹാര കേസ്.
വാഹനാപകടം സംഭവിച്ചാല്‍ പോലീസ് വാഹനം ഓടിച്ച ആള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസിലെ രേഖകളും മറ്റും സംഘടിപ്പിച്ച് പരിക്കേറ്റയാള്‍ക്ക് ആശുപത്രിയില്‍ വന്ന് ചെലവുകളുടെ വിവരങ്ങള്‍ സഹിതം അയാള്‍ക്ക് ജോലിയെടുക്കാന്‍ പറ്റാതിരുന്ന കാലയളവിലെ ശമ്പളം ഉള്‍പ്പെടെയുള്ള തെളിവുകളുമായി മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിനെ സമീപിക്കാം.
അപകടം മൂലം ഉണ്ടായ വേദന, തൊഴില്‍നഷ്ടം, ശാരീരിക വൈകല്യങ്ങള്‍ എന്നിവയ്‌ക്കൊക്കെ പ്രത്യേക വിഭാഗങ്ങളിലായി നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്.
സ്വകാര്യമേഖലയിലും മറ്റു സ്ഥിരവരുമാനം അല്ലാത്ത മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ആദായ നികുതി വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുക പ്രതിമാസവരുമാനം ആയി കണക്കാക്കി മരണം സംഭവിച്ച കേസുകളില്‍ പോലും ഭാവിയിലുള്ള വരുമാന നഷ്ടത്തിന് കണക്ക് തയ്യാറാക്കുന്നതിന് അതുപകരിക്കും.
പരിക്ക് പറ്റിയ വ്യക്തിയോ മരണപ്പെട്ട ആളെ ബന്ധുക്കളോ താമസിക്കുന്ന പ്രദേശത്തിന്റെ പരിധിയിലോ, അപകടം നടന്ന സ്ഥലത്തെയോ മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാരം ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം.
"
https://www.facebook.com/Malayalivartha