Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...


അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..

നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ പുതിയ അടവ് പയറ്റാൻ ഒരുങ്ങി അന്വേഷണ ഏജൻസികൾ; ഗണ്മാന്റെ മൊഴി നിർണ്ണായകം; അന്വേഷണം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന വ്യക്തിയിലേക്ക്

27 FEBRUARY 2021 12:04 PM IST
മലയാളി വാര്‍ത്ത

യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയുടെ പങ്കാളിത്തം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി കഴിഞ്ഞു . ജമാൽ ഹുസൈന്റെ നീക്കങ്ങൾ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫിസർ ജയഘോഷ് അന്വേഷണ സംഘങ്ങൾക്കു വിവരങ്ങൾ കൈമാറിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കി പലപ്പോഴും ജമാൽ ഹുസൈൻ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയാണ് വിദേശത്തേക്കു സഞ്ചരിച്ചിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനു ശേഷം ജമാൽ ഹുസൈനും കോൺസുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും ദുബായിലേക്കു മടങ്ങിപ്പോയതും കൊച്ചി വഴിയാണ് എന്ന കാര്യം കണ്ടെത്തി . പല തവണ ജമാലിനെ കൊച്ചിയിലേക്ക് അനുഗമിച്ചിട്ടുണ്ടെന്നും ജയഘോഷ് മൊഴി നൽകുകയുണ്ടായി . നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പുറത്തുവന്ന ഉടനെ ജയഘോഷ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കള്ളക്കടത്തു സ്വർണം ഏറ്റുവാങ്ങാൻ കേസിലെ മുഖ്യപ്രതി പി.എസ്.സരിത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമ്പോൾ പലപ്പോഴും ഒപ്പമുണ്ടായിരുന്നതായും ജയഘോഷ് മൊഴി നൽകി. ഇതേ തുടർന്നു ജയഘോഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

മാത്രമല്ല കോൺസുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാർ, ഗൺമാൻ ജയഘോഷ്, സ്വർണക്കടത്ത് കേസ് പ്രതികളായ പി.എസ്.സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവർ നൽകിയ മൊഴികളും ജമാൽ ഹുസൈനെതിരാണ്. കുറ്റകൃത്യത്തിൽ ജമാലിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ തെളിവെടുപ്പിനായി ന്യൂഡൽഹിയിലെ സ്ഥാനപതി കാര്യാലയം വഴി യുഎഇ ഭരണകൂടത്തിന് ഇന്ത്യ അഭ്യർഥന കൈമാറും. എത്രയും വേഗം ജമാൽ ഹുസൈന്റെ മൊഴി രേഖപ്പെടുത്താനുള്ള പരിശ്രമത്തിലാണ് എൻഐഎ ഇപ്പോൾ ശ്രമിക്കുന്നത്.

 

നയതന്ത്ര സ്വർണക്കടത്തും ജമാൽ ഹുസൈനും ഇതിലെ പ്രധാന പങ്കാളികളാണ്.ലോകത്തുതന്നെ ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ കോൺസുലേറ്റ് വിലാസത്തിലെത്തിയ നയതന്ത്ര ബാഗേജിൽനിന്നു കസ്റ്റംസ് കള്ളക്കടത്തു സ്വർണം പിടികൂടിയ കേസ് റജിസ്റ്റർ ചെയ്യുന്നത്. അതുക്കൊണ്ട് തന്നെ 2020 ജൂലൈ 5 ആഗോള കള്ളക്കടത്ത് ചരിത്രത്തിലെ ‘ഗോൾഡൻ ലെറ്റേഴ്സ് ഡേ’യാണ്. അന്നാണു ബാഗേജ് തുറന്ന് 14 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം കള്ളക്കടത്തു സ്വർണം കസ്റ്റംസ് പുറത്തെടുത്തത്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർ ദ് അഫയേഴ്സ് റഷീദ് ഖമീസ് അൽ ഷിമ്‌ലിയുടെ വിലാസത്തിലാണു ജൂൺ 30 ന് 79 കിലോഗ്രാം തൂക്കമുള്ള ഭക്ഷണസാധനങ്ങളും ഷൂസും യന്ത്രസാമഗ്രികളും അടുങ്ങുന്ന ബാഗേജ് എത്തിയത്. പതിവായി യുഎഇ കോൺസുലേറ്റിനു വേണ്ടി ഇത്തരം ബാഗേജുകൾ ഏറ്റുവാങ്ങാനെത്താറുള്ള അവരുടെ മുൻ പിആർഒ പി.എസ്.സരിത്ത് അന്നുമെത്തി. വിയന്ന കൺവൻഷന്റെ രാജ്യാന്തര ഉടമ്പടി പ്രകാരം എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും വരുന്ന നയതന്ത്ര ബാഗേജുകൾക്ക് കസ്റ്റംസ് പരിശോധനയിൽനിന്നു പരിരക്ഷയുണ്ട്.

 

 

സാധാരണ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്സിൽ കോൺസുലേറ്റിന്റെ കത്ത് ഹാജരാക്കി പി,എസ്.സരിത്ത് തന്നെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ കസ്റ്റംസ് പരിശോധന ഒഴിവാക്കി ഏറ്റുവാങ്ങി പുറത്തേക്കു കൊണ്ടുപോകാറുള്ളത്. പക്ഷേ പതിവില്ലാതെ ബില്ലിങ്ങിലെ ചില നിസ്സാര പിഴവുകൾ ചൂണ്ടിക്കാട്ടി ബാഗേജ് അന്നു കസ്റ്റംസ് തടഞ്ഞുവച്ചു.

അടുത്ത ദിവസങ്ങളിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ബാഗേജ് വിട്ടുകിട്ടാൻ കടുത്ത സമ്മർദ്ദം പലവഴിക്കും ചെലുത്തി. ഡിപ്ലോമാറ്റിക് പദവിയുടെ കരുത്തും അധികാരവും അവർ തുടർച്ചയായി പ്രയോഗിച്ചു കൊണ്ടിരുന്നു. കോൺസൽ ജനറലായിരുന്ന സർവപ്രതാപിയായ ജമാൽ ഹുസൈൻ അൽ സാബി ഇടപെട്ടെങ്കിലും ഇത്തവണ വിലപ്പോയില്ല. അദ്ദേഹത്തിന്റെ മുൻ സെക്രട്ടറിയും കോൺസുലേറ്റിലെ മുഖ്യകാര്യസ്ഥയുമായിരുന്ന സ്വപ്ന പ്രഭാ സുരേഷിനെ മുന്നിൽ നിർത്തിയായിരുന്നു ജമാൽ ഹുസൈന്റെ സാമ്പത്തിക ഇടപാടുകളെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (7 minutes ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (13 minutes ago)

കൈക്കൂലി ട്രാപ്പ് കേസ്: എഞ്ചിനീയർക്ക് തടവും പിഴയും...  (16 minutes ago)

സ്വർണത്തിന് 'തീ' വില  (23 minutes ago)

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയരംഗം വൈറലാകുന്നു  (24 minutes ago)

കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...  (29 minutes ago)

സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...  (39 minutes ago)

സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം  (47 minutes ago)

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരു  (52 minutes ago)

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (1 hour ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (2 hours ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (2 hours ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (4 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (4 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (6 hours ago)

Malayali Vartha Recommends