Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കടിച്ചുപിടിച്ച് സുരേന്ദ്രന്‍... ഒരു വര്‍ഷക്കാലം ഉറക്കത്തിലായിരുന്ന ശോഭ സുരേന്ദ്രനില്‍ പെട്ടന്നൊരു സോഷ്യലിസ്റ്റ് ചിന്ത; പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ മുസ്ലീം ലീഗിനെ വലിച്ചിഴയ്ക്കുന്നു; കെ. സുരേന്ദ്രനോടൊപ്പം കുഞ്ഞാലിക്കുട്ടിക്കും മറുപടി പറയേണ്ട അവസ്ഥ; ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടി ഞങ്ങളെ ക്ഷണിക്കാന്‍ ശോഭ ആയിട്ടില്ല; ശോഭയ്ക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

28 FEBRUARY 2021 08:38 AM IST
മലയാളി വാര്‍ത്ത

അല്ലെങ്കില്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ സഖാക്കള്‍ എടുത്തിടുന്ന ഒന്നാണ് കോലീബി സഖ്യം. അങ്ങനെയൊന്നില്ലെന്ന് ബിജെപി ആണയിടുമ്പോഴാണ് മടങ്ങിയെത്തിയ ശോഭ സുരേന്ദ്രന്റെ മുനവച്ച വാക്കുകള്‍. ഒരുവര്‍ഷം ഉറക്കത്തിലായിരുന്ന ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസംഗവും പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്.

സെക്രട്ടറിയേറ്റ് നടയില്‍ പോയി ഒറ്റയ്ക്ക് സമരം നടത്തേണ്ടി വന്നതിന് പുറമേ സുരേന്ദ്രനുള്ള വേദിയില്‍ മുസ്ലീംലീഗിനെ ബിജെപിയിലേക്ക് വിളിക്കുകയും ചെയ്തു. ഇതോടെ കെ. സുരേന്ദ്രന് ആ വേദിയില്‍ വച്ച് തന്നെ മുസ്ലീം ലീഗിനെ തള്ളിപ്പറയേണ്ടി വന്നു. അതോടെ ബിജെപിയില്‍ ഭിന്നാഭിപ്രായമെന്ന വാര്‍ത്ത വന്നു. മാത്രമല്ല കുഞ്ഞാലിക്കുട്ടിക്കും മറുപടി പറയേണ്ടി വന്നു.

മുസ്ലിം ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണെന്നും ബിജെപിക്ക് നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലീഗിനെ ക്ഷണിക്കാന്‍ ശോഭാ സുരേന്ദ്രന്‍ ആയിട്ടില്ല.ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂര്‍ ചേലക്കരയിലെ ബിജെപി വിജയയാത്രാ വേദിയില്‍ വച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍ വര്‍ഗീയ നിലപാട് തിരുത്തി നരേന്ദ്ര മോദിയുടെ നയങ്ങള്‍ ലീഗ് ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞിരുന്നു. ഒപ്പം ദേശീയത ഉയര്‍ത്തിപ്പിടിക്കാനും ലീഗിന് കഴിഞ്ഞാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ ബിജെപിക്ക് കഴിയുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


അതോടെ വേദിയിലുള്ള കെ സുരേന്ദ്രന്‍ മുസ്ലീം ലീഗിനെ തള്ളി പറഞ്ഞു. വര്‍ഗീയ അജണ്ട ഉപേക്ഷിച്ച്, മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാല്‍ ലീഗിനെ ബിജെപി സ്വാഗതം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലീഗില്‍ നിന്നും രാജിവെച്ച് ബിജെപിയുടെ നിലപാടുകള്‍ അംഗീകരിച്ച് വരുന്നവരെയും പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് നേമത്ത് ഉള്‍പ്പെടെ യുഡിഎഫ്എല്‍ഡിഎഫ് രഹസ്യധാരണ നിലവില്‍ വന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ചെന്നിത്തല ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ സഖ്യമെന്നും തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

നേമത്ത് ഇതിന് വേണ്ടി നേതാക്കള്‍ പ്രചരണം തുടങ്ങി. ഈ രാഷ്ട്രീയ അധാര്‍മികത ജനങ്ങളിലെത്തിച്ച് ഇരു മുന്നണികളെയും തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗം പൂര്‍ത്തിയാക്കും. ജനസമ്മതരായ സ്ഥാനാര്‍ത്ഥികളെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കും. അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് അവരുടെ വര്‍ഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാല്‍ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ലീഗില്‍ നിന്നും രാജിവെച്ച് ബിജെപിയുടെ നിലപാടുകള്‍ അംഗീകരിച്ച് വരുന്നവരെയും പാര്‍ട്ടി സ്വാഗതം ചെയ്യും.

 

 

അതേസമയം രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി മുസ്ലിം ലീഗ് തന്നെയെന്നും സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍ ബിജെപിയുമായി യോജിക്കാന്‍ തയ്യാറാണോയെന്ന് ലീഗിനോടാണ് ചോദിക്കേണ്ടതെന്നും ലീഗ് വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു.

എന്തായാലും അനവസരത്തിലുള്ള ശോഭ സുരേന്ദ്രന്റെ പ്രസംഗവും പ്രവര്‍ത്തിയും ബിജെപിയെ വല്ലാതെ വെട്ടിലാക്കുകയാണ്. കയ്യടിക്കായി ശോഭ നടത്തുന്ന പ്രസംഗങ്ങളുടെ ഫലം എന്താകുമെന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (56 seconds ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (27 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (44 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (52 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (58 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends