പിണറായി മാറി നിൽക്കുമോ ? പിണറായിയെ ചോദ്യം ചെയ്യും ? പ്രചാരണത്തിൽ നിന്ന് മാറിനിൽക്കുമോ? ആശങ്കയിൽ സി പി എം

സ്വര്‍ണ്ണ -ഡോളര്‍ കടത്ത് അപ്രതീക്ഷിത ക്ലൈമാക്‌സിലേക്ക് നീങ്ങിയാല്‍ വരുന്ന നിയമസഭാ തെരെഞ്ഞടുപ്പില്‍ നിന്ന് പിണറായി വിജയന്‍ മാറി നില്‍ക്കുമോ എന്ന ആശങ്കയില്‍ സി പി എമ്മും ഇടതു മുന്നണിയും.അങ്ങനെ സംഭവിച്ചാല്‍ നയിക്കാന്‍ ഒരാളില്ലാതെ പാര്‍ട്ടി അനാഥമാകുമെന്നും സി പി എം കരുതുന്നു. സ്വര്‍ണ്ണ ക്കടത്ത് കേസ് കൊടുമ്പിരി കൊണ്ടിരിക്കെ നടന്ന തദ്ദേശ തെരഞ്ഞടുപ്പിന്റെ പ്രചാരണത്തില്‍ നിന്നും മുഖ്യമന്ത്രി മാറി നിന്നതാണ് സി പി എമ്മിനെ ആശങ്കയിലാഴ്ത്തുന്നത്.
സ്പീക്കര്‍ക്ക് ശേഷം മുഖ്യമന്ത്രിയെയും മൂന്ന് കാബിനറ്റ് മന്ത്രിമാരെയും ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കസ്റ്റംസ് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാറി നില്‍ക്കുമോ എന്ന സംശയം സി പി എം കേന്ദ്രങ്ങളെ ആശങ്കാകുലരാക്കുന്നത്.
ഇതിനിടയില്‍ തങ്ങള്‍ക്ക് ഡല്‍ഹിയിലുള്ള കണക്ഷനുകള്‍ സി പി എം നേതാക്കള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം ഇലക്ഷനിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സ്വാഗതാര്‍ഹമായ മറുപടിയല്ല ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് ഇടതു സഹയാത്രികര്‍ക്ക് ലഭിക്കുന്നത്. കസ്റ്റംസിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മറുപടി. ഇടപെട്ടാല്‍ അത് വാര്‍ത്തയാകുമെന്നും ബിജെപി നേതൃത്വം അറിയിച്ചത്രേ. ഒരു മുതിര്‍ന്ന കേന്ദ്ര കാബിനറ്റ് മന്ത്രിക്ക് പിണറായിയുമായി വളരെയടുത്ത ബന്ധമുണ്ട്. അദ്ദേഹം തിരുവനന്തപുരത്ത് വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ആതിഥ്യം സ്വീകരിക്കാറുണ്ട്.എന്നാല്‍ അദ്ദേഹം ഇപ്പോള്‍ പിണറായിയെ സഹായിക്കാനില്ല. ഭയം തന്നെയാണ് കാരണം.
സ്വര്‍ണ്ണ- ഡോളര്‍ കടത്ത് കേസില്‍ കര്‍ശന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംഭവവികാസങ്ങള്‍ പിണറായി വിജയനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മുന്‍കുട്ടി തടയാനുള്ള എല്ലാ പഴുതുകളും അടച്ചു കൊണ്ടാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് കരുതാനാവില്ലെന്നും സി പി എം കരുതുന്നു. സ്വപ്നക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് രംഗത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്ന് വ്യക്തം. ബിജെപിയും സി പി എമ്മും തമ്മിലുള്ള ബന്ധം പുറത്തായതോടെയാണ് കസ്റ്റംസും ഇ.ഡിയുമൊക്കെ രംഗത്തിറങ്ങിയത്. ആദ്യത്തെ ആയുധം കിഫ്ബിക്ക് നേരെയായിരുന്നു. കിഫ്ബി ഏല്‍ക്കാതായപ്പോള്‍ ലാവ്‌ലിന്‍ കേസില്‍ ക്രൈം നന്ദകുമാര്‍ 2006 ല്‍ നല്‍കിയ പരാതി പൊടി തട്ടിയെടുത്തു.തൊട്ടു പിന്നാലെ സ്വപ്നയുടെ രഹസ്യമൊഴിയുടെ ഗൗരവം ഉള്‍ക്കൊള്ളിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഇ.ഡി യെ ധിക്കരിച്ച ഐസക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പണിയാണ് ഡോളര്‍ കടത്തില്‍ സംഭവിച്ചതെന്നും പിണറായി വിജയന്‍ സംശയിക്കുന്നുണ്ട്. തോമസ് ഐസക്കിന് സീറ്റ് കിട്ടാത്തതും ഇതുമായി ചേര്‍ത്ത് വായിക്കണം.ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസ് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
സ്വപ്ന രഹസ്യ മൊഴി നല്‍കിയത് മജിസ്‌ട്രേറ്റിന് മുന്നിലാണ്. അതു കൊണ്ടു തന്നെ കസ്റ്റംസിന്റെ സത്യവാങ് മൂലം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. തെറ്റായ സത്യവാങ് മൂലം നല്‍കിയാല്‍ കസ്റ്റംസ് കുരുങ്ങും.
കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിയുടെ മൊഴിയാണെങ്കിലും തെരഞ്ഞടുപ്പില്‍ ഇത് കത്തികയറും.
"https://www.facebook.com/Malayalivartha






















