Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

സ്വര്‍ണസാരി, ഒരു കിലോ ആഭരണം വിനോദിനിയുടെ ഫോണ്‍ നിസാരം

06 MARCH 2021 05:46 PM IST
മലയാളി വാര്‍ത്ത

ഒരു കിലോ സ്വര്‍ണാഭരണങ്ങളും സ്വര്‍ണനൂല്‍ കെട്ടിയ സാരിയും തിരുവനന്തപുരത്തെ പ്രമുഖ വജ്രക്കടയില്‍ നിന്നുള്ള വജ്രാഭരണങ്ങളും അണിഞ്ഞു മകന്‍ ബിനോയിയുടെ കല്യാണത്തിനിറങ്ങിയതിനേക്കാള്‍ വലുതാണോ ഒരു ലക്ഷത്തി പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍.

തലസ്ഥാന നഗരത്തിലെ അതിപ്രമുഖ വസ്ത്രാലയത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള പട്ടുസാരിയും നഗരത്തിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് ആഭരണപ്പൊതികളും തിരുവനന്തപുരത്തും കൊച്ചിയിലും പേരെടുത്ത വജ്രക്കടയില്‍ നിന്ന് വജ്രാഭരണങ്ങളും കിട്ടപ്പോരുണ്ടായിരുന്നവര്‍ക്കാണോ ഒരു ഫോണ്‍ വലിയ കാര്യം. 

ആഭ്യന്തരമന്ത്രിയായി കേരളം വാഴുന്ന കാലത്തും പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറിയായി സംസ്ഥാനം വകഞ്ഞുഭരിച്ച കാലത്തുമൊക്കെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ആഭരണ വസ്ത്രഭ്രമത്തിന് കുപ്രസിദ്ധി ഏറെയായിരുന്നു. പാവങ്ങളുടെ പാര്‍ട്ടിയെ നയിക്കുന്ന പാവങ്ങളുടെ പടത്തലവന്‍ അറിഞ്ഞുകൊണ്ടുതന്നെ ഭാര്യ ആര്‍ഭാടങ്ങളുടെയും ധൂര്‍ത്തിന്റെയും കൊടിമുടി കയറിയപ്പോഴൊന്നും പാര്‍ട്ടി നേതൃത്വം അത് കണ്ടതായി നടിച്ചിരുന്നില്ല. തിരുവനന്തപുരത്ത് വജ്രക്കടയില്‍ നിന്ന് ഏറ്റവുമധികം വജ്രാഭരണം സ്വന്തമാക്കിയിരുന്നതും ഇതേ കുടുംബമാണെന്ന് അറിയാവുന്നവരൊക്കെ പണ്ടുമുതലേ അസൂയയോടെ പറഞ്ഞുവരുന്ന കഥയാണ്.


കൊട്ടാരസദൃശ്യമായ വീട്ടില്‍ കോടിയേരി കുടുംബസമേതം കൊള്ളക്കാരായ മക്കള്‍ക്കൊപ്പം പാര്‍ക്കുന്ന കാലത്ത് ഇത്തരം ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍ പാര്‍ട്ടിക്ക് ഒന്നും മിണ്ടാന്‍ അവകാശമുണ്ടായിരുന്നില്ല.
അത്രയേറെ സ്വേച്ഛാധിപത്യവും ആള്‍പ്രമാണിത്വമാണ് കോടിയേരി ബാലകൃഷ്ണനും ബിനോയി-ബിനീഷ് കോടിയേരി മക്കളും അവരുടെയും കുടുംബങ്ങളും അനുഭവിച്ചുപോന്നത്. മക്കള്‍ കഞ്ചാവ്, മയക്കുമരുന്ന്, കള്ളക്കടത്ത്, പെണ്ണു, പിടക്കോഴി കേസുകളില്‍ അകത്തായി കോടിയേരി രാജിവെച്ചശേഷവും പിണറായി സര്‍ക്കാരിന്റെ അധികാര തണല്‍ ഇവര്‍ക്കൊക്കെ വേണ്ടുവോളം ലഭിച്ചുപോരുന്നു.


കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ, മൂത്തമകന്‍ ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലില്‍ നടന്ന ആഡംബര വിവാഹത്തിലാണ് വിനോദിവിവാവാഹമണ്ഡപത്തില്‍ വധുവിനെക്കാള്‍ തിളങ്ങിയത്.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. വിദേശത്തുനിന്നുള്‍പ്പെടെ എത്തിയ വിശിഷ്ടാതിഥികളില്‍ വന്‍ബിസിനസുകാരും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും സ്വര്‍ണ- വജ്ര വ്യാപാരികളും അടക്കം പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവന്‍ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങില്‍ പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങള്‍ അക്കാലത്ത് റിപ്പോര്‍ട്ടുകളെഴുതി.


ആ വാര്‍ത്തകള്‍ നിഷേധിക്കാനോ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കോ കോടിയേരി കുടുംബം അക്കാലത്ത് മിനക്കെട്ടില്ല. മകന്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണികള്‍ ഗള്‍ഫില്‍നിന്ന് അന്നത്തെ കല്യാണത്തില്‍ പങ്കെടുത്തിരുന്നതായി അടുത്തയിടെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനീഷ് കോടിയേരിയായിരുന്നു ആ കല്യാണത്തിന് അതിഥികളെ സ്വീകരിക്കാന്‍ മുന്നില്‍.

വി.എസ്. അച്യുതാനന്ദന്‍ 'ഭൂമാഫിയ' എന്നു മുദ്രകുത്തിയ സേവി മനോ മാത്യുവിനായിരുന്നു വിവാഹത്തിന്റെ സ്പോണ്‍സര്‍ഷിപ്പും നടത്തിപ്പുമെന്ന് ചില പ്രസിദ്ധീകരണങ്ങള്‍ എഴുതിയിരുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ മദ്യ രാജാവായ ഒരുമലയാളിയും ചെലവു വഹിക്കാന്‍ പങ്കുചേര്‍ന്നു.

കമ്യൂണിസ്റ്റ് നേതാക്കളുടെ ആഡംബര ജീവിതവും ധൂര്‍ത്തും പാര്‍ട്ടിയില്‍ വിവാദമായപ്പോള്‍ തെറ്റുതിരുത്തല്‍ രേഖ തയാറാക്കാന്‍ 19 ാം പാര്‍ട്ടി കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ കോടിയേരിയുടെ മകന്റെ വിവാഹമായിരുന്നു അത്ര ആഡംബരമായി നടത്തിയതെന്നോര്‍ക്കണം. ബിനീഷ് കോടിയേരിയുടെ അമ്മ സ്വര്‍ണനൂല്‍ ചേര്‍ത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങള്‍ അണിഞ്ഞ് നിന്നിരുന്നുവെന്നായിരുന്നു അക്കാലത്തെ റിപ്പോര്‍ട്ടുകള്‍. 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ കോടിയേരി മകന്റെ വിവാഹം.

അതൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍ ലൈഫ്മിഷന്‍ യുണിടാക് ഇടപാടില്‍ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച വിലകൂടിയ ഫോണ്‍ ഉപയോഗിച്ചതെന്ന് വാര്‍ത്തകള്‍ എത്രയോ നിസാരം. സ്വര്‍ണക്കടത്ത് കേസ് വിവാദമാകുന്നതു വരെ ഇവരുടെ പേരിലുള്ള സിംകാര്‍ഡ് ഈ ഐഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കെ മക്കള്‍ക്കു പിന്നാലെ വിനോദിനി കുടുങ്ങുമെന്നാണ് സൂചന.

സ്വര്‍ണക്കടത്തു കേസ് വിവാദമായതോടെ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഈ മൊബൈല്‍ ഫോണില്‍ ഉപയോഗിച്ച സിംകാര്‍ഡും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞത്. ഈ നമ്പരില്‍ നിന്ന് പല പ്രമുഖര്‍ക്കും വിളികള്‍ പോയതും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ എങ്ങനെ വിനോദിനിയില്‍ എത്തി എന്നതിനെക്കുറിച്ചായിരിക്കും കസ്റ്റംസ് അന്വേഷണം.സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് സന്തോഷ് ഈപ്പന്‍ വിലകൂടിയ ഫോണുകള്‍ വാങ്ങി നല്‍കിയതെന്നാണ് കണ്ടെത്തല്‍.

L




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (46 minutes ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (53 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (58 minutes ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (1 hour ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (1 hour ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (1 hour ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (1 hour ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (1 hour ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (2 hours ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (2 hours ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (2 hours ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (2 hours ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (3 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (3 hours ago)

Malayali Vartha Recommends