ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്; കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരന്‍

കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഐഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം. മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു.
'ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്തത്? അദേഹത്തിന്റെ അനാരോഗ്യം മൂലമോ രോഗം മൂര്‍ച്ഛിട്ടോ അല്ല. വിദഗ്ധ ചികിത്സയ്ക്ക് പോകുന്നത് പറഞ്ഞിട്ട് ഒരു വിദഗ്ധ ചികിത്സയ്ക്കും അദേഹം പോയിട്ടില്ല. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇപി ജയരാജിനെതിരെയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും' സുധാകരന്‍ പറഞ്ഞു.
വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം ആണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇവരുടെയെല്ലാം അവിഹിത സമ്ബാദ്യത്തെ കുറിച്ചുള്ള അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















