Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ബിനോയ് കോടിയേരി പീഡനക്കേസ് ഉടന്‍; അടുത്ത മാസത്തോടെ മൂംബൈ കോടതിയില്‍ നിയമ നടപടി തുടങ്ങും, ഡിപ്പിക്കുകയും കുട്ടിയാതോടെ ഉപേക്ഷിക്കുകയും ചെയ്തു എന്ന കേസില്‍ ഡിഎന്‍എ ഫലം എതിരായാല്‍ ബിനോയി ശിക്ഷ വാങ്ങുമെന്ന് തീര്‍ച്ച

08 MARCH 2021 04:55 PM IST
മലയാളി വാര്‍ത്ത

ബിനോയ് കോടിയേരി പ്രതിയായ മുംബൈ പിഢനക്കേസില്‍ അടുത്ത മാസത്തോടെ മൂംബൈ കോടതിയില്‍ നിയമ നടപടി തുടങ്ങും. ബിഹാറുകാരി ബാര്‍ നര്‍ത്തകിക്ക് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും കുട്ടിയാതോടെ ഉപേക്ഷിക്കുകയും ചെയ്തു എന്ന കേസില്‍ ഡിഎന്‍എ ഫലം എതിരായാല്‍ ബിനോയി ശിക്ഷ വാങ്ങുമെന്ന് തീര്‍ച്ചയാണ്.

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം മുദ്രവെച്ച കവറില്‍ ഇതോടകം മുംബൈ ഹൈക്കോടതിയില്‍ എത്തിക്കഴിഞ്ഞു. ദുബായ് ബാറിലെ നര്‍ത്തകിയിലുണ്ടായ 10 വയസുള്ള ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയി കോടിയേരി തന്നെയാണെന്നു ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞാല്‍ കുറ്റവും ശിക്ഷയും പലതാണ്. ദുബായി ബാറില്‍ കാബറെ നര്‍ത്തികിയായി വീടുപോറ്റിയിരുന്ന യുവതിയെ വിവാഹവാഗ്ദാനം നടത്തി വര്‍ഷങ്ങളോളം കൂടെ പാര്‍പ്പിപ്പ് ലൈംഗികചൂഷണം നടത്തുകയും കുട്ടി ജനിച്ചതോടെ ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തുവെന്ന ഗുരുതരമായ കുറ്റത്തിന് വര്‍ഷങ്ങളുടെ തടവും പിഴയും ലഭിക്കാം.സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ അടുത്ത മാസം ആദ്യം മുംബൈ കോടതിയില്‍ കേസ് നടപടി തുടങ്ങുന്നതിനൊപ്പം ഡിഎന്‍എയുടെ ഫലം കോടതി പുറത്തുവിടുകയും ചെയ്യും. കേരളത്തില്‍ സിപിഎമ്മിന് കടുത്ത ആഘാതമായി മാറിയേക്കാം ഈ ഡിഎന്‍എ ഫലം.

ഇവിടെ കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിയും സ്മാര്‍ട്ട് ഫോണ്‍ കുരുക്കിലും ഫോണ്‍വിളിയിലും പെടാപ്പാട് പെടുമ്പോഴാണ് മുംബൈയില്‍ നിന്നും മകന്‍ ബിനോയിക്ക് അടുത്ത ആഘാതം കടന്നുവരുന്നത്. മറ്റൊരു മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ബാംഗളൂര്‍ പരപ്പന സെന്‍ട്രല്‍ ജയിലില്‍ മൂന്നു മാസമായി തടവ് അനുഭവിച്ചു വരുമ്പോഴാണ് പെണ്ണുകേസും ഫോണ്‍ കേസും കോടിയേരി കുടുംബത്തിന് അടുത്ത മഹാപാരയായി മാറുന്നത്.പീഡന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി രണ്ട് വര്‍ഷത്തേക്ക് നീട്ടിവച്ചിരുന്നു. 2021 ജൂണ്‍ മാസം വാദം തുടങ്ങുന്നതിനു മുന്നോടിയായാണ് അടുത്ത മാസം കേസിന്റെ നടപടികള്‍ തുടങ്ങിവയ്ക്കുന്നത്.

കലീനയിലെ ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഡിഎന്‍എ പരിശോധന ഫലം കോടതിയില്‍ എത്തിയ സാഹചര്യത്തിലാണ് അന്തിമ വിചാരണയും നടപടിയും തുടങ്ങുന്നത്.ബിഹാറില്‍ നിന്നുള്ള 36 വയസ്സുകാരിയായ മുന്‍ ബാര്‍ ഡാന്‍സറുടെ പരാതിയിലാണ് ബിനോയ്ക്ക് എതിരെ ഓഷിവാര പൊലീസ് കേസെടുത്തതത്. ദുബായിയും പിന്നീട് മുംബൈയിലും കാലങ്ങളോളം ബിനോയിയുടെ ചെലവിലാണ് യുവതി കഴിഞ്ഞിരുന്നത്. കുട്ടി ജനിച്ചതോടെ ഇര്‍ക്ക് മുംബൈയില്‍ ഫ്‌ളാറ്റും ചെലവിനുള്ള പണവും നല്‍കിവന്നിരുന്നു. വിവാഹവാഗ്ദാനത്തില്‍ നിന്ന് ബിനോയി പിന്‍മാറിയതിനു പിന്നാലെയാണ് ബിനോയി നാട്ടില്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് നര്‍ത്തകി അറിയുന്നത്.

കുട്ടിയുമായി മുംബൈയില്‍നിന്നും യുവതി കേരളത്തില് കോടിയേരിയുടെ വീട്ടിലേക്ക് അവകാശം ചോദിച്ച് വരാനിരിക്കെ കുട്ടി ബിനോയിയുടേതു തന്നെയോ എന്നു തീര്‍ച്ചയാക്കാന്‍ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയില്‍പോയി യുവതിയെയും കുട്ടിയെയും കണ്ടിരുന്നു. ഹിന്ദി അറിയില്ലാത്തതിനാല്‍ യുവതിയുമായി ഒന്നും തനിക്ക് ചോദിച്ചുമനസിലാക്കാന്‍ ആയില്ലെന്നാണ് പിന്നീട് വിനോദിനി പ്രതികരിച്ചതെങ്കിലും വിഷയത്തിന്റെ ഗൗരവം കോടിയേരി കുടുംബം മനസിലാക്കിയിരുന്നു.

യുവതിയും കുട്ടിയും ബിനോയിക്കൊപ്പം കഴിയുന്ന നിരവധി ഫോട്ടോകളും പാസ്‌പോര്‍ട്ടില്‍ കുട്ടിയുടെയും യുവതിയുടെ പേരിനൊപ്പം ബിനോയ് എന്നു ചേര്‍ത്തിരിക്കുന്നതുമൊക്കെ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്തസാംപിള്‍ നല്‍കിയത്. മുന്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും മക്കളുമുണ്ടാക്കുന്ന കേസുകള്‍ ആസന്നമായ ഇലക്ഷനില്‍ സിപിഎമ്മനുണ്ടാക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (11 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (18 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (32 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (49 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (53 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends