Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലും നേമത്തും പ്രധാന നേതാക്കൾ മത്സരത്തിന് ഇറങ്ങുന്നു... ഇത്തവണ നിർണായകം

09 MARCH 2021 02:44 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലും നേമത്തും വലിയ സര്‍പ്രൈസ് കാത്തിരിക്കുകയാണ് . കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ആഞ്ഞ് പിടിക്കുകയാണ്. വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കുക, നേമത്ത് ശക്തമായ പ്രകടനം നടത്തുക എന്നുള്ളതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതുവരെ പരിഗണനയിലുണ്ടായിരുന്ന പല പേരുകളുടേയും സാധ്യത മങ്ങിയതോടെ രണ്ട് മണ്ഡലങ്ങളലേക്കും പ്രധാന നേതാക്കള്‍ തങ്ങളുടെ മണ്ഡലം വിട്ട് മത്സരത്തിന് ഇങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തോടെ കോണ്‍ഗ്രസ് തങ്ങളുടെ അടിയുറച്ച മണ്ഡലമായിട്ടാണ് വട്ടിയൂര്‍ക്കാവിനെ കാണുന്നത്. നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും 2011 ലും 2016 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിലെ കെ മുരളീധരന് മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടാന്‍ സാധിച്ചു.

എന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിനെ ഇറക്കി മണ്ഡലം സിപിഎം തിരിച്ചു പിടിച്ചതോടെ രാഷ്ട്രീയ ചിത്രം ആകെ മാറി. മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായയുള്ള വികെ പ്രശാന്തിനെ തന്നെ രംഗത്ത് ഇറക്കാനാണ് സിപിഎം ഇത്തവണയും തീരുമാനിച്ചിരിക്കുന്നത്.

മറ്റ് പേരുകളൊന്നും സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടില്ല. ബിജെപിയില്‍ നിന്നും തുടക്കം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായ വിവി രാജേഷിന്റെ പേരാണ്. എന്നാല്‍ സുരേഷ് ഗോപി മത്സരിക്കാന്‍ തയ്യാറായാല്‍ വിവി രാജേഷിനെ ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കും.

ഈ സാഹചര്യത്തില്‍ ഇവരോടൊപ്പം പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. വേണു രാജാമാണി അല്ലെങ്കില്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന രണ്ട് പേരുകള്‍ ജ്യോതി വിജയകുമാറിന്റേയും ഡി സുദര്‍ശന്റേതുമായിരുന്നു. തിരുവനന്തപുരത്ത് വിവിധ മേഖലകളിലുള്ള പരിചയവും പൊതുസ്വീകാര്യതയും പരിഗണിച്ച് ജ്യോതിക്ക് സീറ്റ് നല്‍കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നത്. കെ മുരളീധരനാണ് ഡി സുദര്‍ശന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി വലിയ സസ്‌പെന്‍സ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

എംപിമാരില്‍ തന്നെ ചിലര്‍ മത്സരിക്കാന്‍ രംഗത്ത് എത്തിയേക്കാമെന്ന പ്രതീക്ഷ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉള്ളിലുണ്ട്. നേമത്തും കോണ്‍ഗ്രസിനുള്ളില്‍ ഇതേ സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടി മുതല്‍ വിഎം സുധീരന്റെ വരെ പേര് ഉയര്‍ന്ന് കേട്ട മണ്ഡലമാണ് നേമം. ശക്തമായ സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ലെന്ന വികാരമാണ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. വിജയന്‍ തോമസ് അടക്കമുള്ള നേതാക്കള്‍ സീറ്റ് പ്രതീക്ഷിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല.

ഇതേ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് പാര്‍ട്ടി നേതൃത്വം ഇദ്ദേഹത്തെ അനുനയിപ്പിക്കുകയും ചെയ്തു. വിജയസാധ്യത വളരെ കുറഞ്ഞതാണ് പ്രമുഖ നേതാക്കള്‍ ഇങ്ങോട്ട് മത്സരിക്കാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണം. ഏതായാലും അഭിമാന പോരാട്ടമായിരിക്കും രണ്ട് മണ്ഡലങ്ങളിലും കാണാന്‍ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends