Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളുടെ കാലമാണിപ്പോള്‍... ആര് വാഴും ആര് വീഴും? ഏത് നേതാവിനാണ് ജനപ്രീതി അങ്ങനെ ഒരുപിടി കാര്യങ്ങളാണ് സര്‍വേകളില്‍ മാറ്റുരയ്ക്കപ്പെടുന്നത്

09 MARCH 2021 03:05 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളുടെ കാലമാണിപ്പോള്‍. ആര് വാഴും ആര് വീഴും. ഏത് നേതാവിനാണ് ജനപ്രീതി അങ്ങനെ ഒരുപിടി കാര്യങ്ങളാണ് സര്‍വേകളില്‍ മാറ്റുരയ്ക്കപ്പെടുന്നത്. എപ്പോഴും തമിഴ് മണ്ണില്‍ വമ്പന്‍ ട്വിസ്റ്റ് ആണ്. തമിഴ് സിനിമ പോലെ തന്നെ. പിണറായിയുടെ ഉറ്റചങ്ക് കമല്‍ഹാസനോടും മോദിയുടെ തോഴനായ ഒരിടയ്ക്ക് ബി.ജെ.പി പാളയത്തില്‍ വരെ എത്തുമെന്ന് കണക്ക് കൂ്ട്ടിയ സാക്ഷാല്‍ രജനികാന്തുമൊക്കെ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്.

ഇരുവരും കൈകൊടുക്കുമോ എന്നതാണ് സസ്‌പെന്‍സ്. ഏതായാലും ഇതിനിടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 158 സീറ്റുകള്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം സ്വന്തമാക്കി സര്‍ക്കാരുണ്ടാക്കും എന്നാണ് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വ്വേയിലെ പ്രവചനം. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ്, എംഎംകെ എന്നീ പ്രധാന പാര്‍ട്ടികളും ഏതാനും ചെറുപാര്‍ട്ടികളും ചേരുന്നതാണ് തമിഴ്നാട്ടിലെ യുപിഎ സഖ്യം. 2016ലേതിനേക്കാള്‍ 60 സീറ്റുകള്‍ ഇക്കുറി യുപിഎ സഖ്യം നേടും എന്നാണ് സര്‍വ്വേ ഫലം. അതേസമയം എന്‍ഡിഎ 65 സീറ്റിലൊതുങ്ങും. 2016ല്‍ എന്‍ഡിഎ സീറ്റ് നില 136 ആയിരുന്നു.


തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എംകെ സ്റ്റാലിനെ ആണ്. 38. 4 ശതമാനം ആളുകള്‍ ആണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉളളത് നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിയാണ്. 31 ശതമാനം പേരാണ് പളനിസ്വാമിക്കൊപ്പമുളളത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുളള പോരാട്ടത്തില്‍ മൂന്നാമത് ഉളളത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനാണ്. 7.4 ശതമാനം പേരാണ് കമലിനൊപ്പമുളളത്.

തൊട്ട് പിന്നാലെ സൂപ്പര്‍ താരം രജനീകാന്തുമുണ്ട്. എന്നാല്‍ ആരോഗ്യാവസ്ഥ പരിഗണിച്ച് രജനീകാന്ത് രാഷ്ട്രീയ പ്രവേശന നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. ജയിലില്‍ നിന്നിറങ്ങി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച വികെ ശശികല 3.39 ശതമാനം വോട്ട് നേടി പിന്നാലെയുണ്ട്

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് 43.2 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2016ല്‍ 39.4 ശതമാനം വോട്ടായിരുന്നു ഈ സഖ്യത്തിന് ലഭിച്ചിരുന്നത്. ഇത്തവണ 3.8 ശതമാനം വോട്ട് അധികം ലഭിക്കും. എന്‍ഡിഎയുടെ വോട്ട് ശതമാനം കുത്തനെ ഇടിയും. 32.1 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് ലഭിക്കുക. 2016ല്‍ ഇത് 43.7 ശതമാനം ആയിരുന്നു. 11.6 ശതമാനം ആണ് എന്‍ഡിഎ വോട്ട് ശതമാനം ഇടിയുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണോ എന്ന ചോദ്യത്തില്‍ 51.09 ശതമാനം ആളുകള്‍ ആണ് ഒട്ടും തൃപ്തരല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 24.35 ശതമാനം ആളുകള്‍ മോദിയില്‍ ഏറെക്കുറെ തൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 17. 29 ശതമാനം പേരാണ് വളരെ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പറയാനാവില്ലെന്ന് 7.27 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു.

അതേസമയം പുതുച്ചേരിയില്‍ നേട്ടം ബി.ജെ.പിക്ക് . ഇത്തവണത്തെ പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വ്വെ പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 30 സീറ്റുകളില്‍ 18 എണ്ണത്തിലും വിജയിച്ച് പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സര്‍വ്വേ ഫലം പ്രവചിക്കുന്നു.

മെയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 16 മുതല്‍ 20 സീറ്റ് വരെ സ്വന്തമാക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് 12 സീറ്റുകളാണ് ആകെ ലഭിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് ഇത്തവണ 12 മുതല്‍ 14 സീറ്റ് വരെ നേടിയേക്കുമെന്ന് സര്‍വ്വേ അഭിപ്രായപ്പെടുന്നു. ഒരു സീറ്റ് മറ്റുള്ളവര്‍ നേടുമെന്നും പറയുന്നു.

കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്ന മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയാണ് അധികാരത്തുലേറിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ 30.5 ശതമാനാണ് എന്‍ഡിഎ നേടിയ വോട്ട്. ഇത്തവണ ഇത് 14.0 ശതമാനം വര്‍ദ്ധിപ്പിച്ച് 45.8 ശതമാനമാക്കുമെന്നാണ് സര്‍വ്വേയില്‍ അഭിപ്രായപ്പെടുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണച്ചിരിക്കുന്നത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ആണ്. ബിജെപിയോടും നരേന്ദ്ര മോദിയോടും തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ക്കുളള നിലപാടും സര്‍വ്വേയില്‍ വ്യക്തമാണ്. സര്‍വ്വേ ഫലം വിശദമായി അറിയാം. തമിഴ്നാട്ടില്‍ ഭരണം നിലനിര്‍ത്താന്‍ അണ്ണാഡിഎംകെ-ബിജെപി സഖ്യം കിണഞ്ഞ് പരിശ്രമിക്കുകയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. മാത്രമല്ല ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെയും ശക്തമായ വികാരം നിലനില്‍ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends