Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

വിദ്യാഭ്യാസ കാലം മുതല്‍ താന്‍ ആര്‍.എസ്.എസുകാരനായിരുന്നെന്ന് ഇ ശ്രീധരൻ ;ആര്‍.എസ്.എസ് മുഖപത്രമായ കേസരിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്റെ വെളിപ്പെടുത്തൽ

09 MARCH 2021 03:15 PM IST
മലയാളി വാര്‍ത്ത

ഇ ശ്രീധരൻ ബി ജെ പിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു .കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപന സമ്മേളനത്തിൽ അമിത് ഷായുടെ കയ്യിൽ നിന്നും ശ്രീധരൻ ബി ജെ പി അംഗത്വം നേടിയിരുന്നു .എന്നാൽ ഇപ്പോൾ ഇ ശ്രീധരന്റെ വെളിപ്പെടുത്തൽശ്രദ്ധേയമാകുകയാണ് .സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ താന്‍ ആര്‍.എസ്.എസുകാരനായിരുന്നെന്ന് ബി.ജെ.പി നേതാവും ഡി.എം.ആര്‍.സി മുന്‍ മേധാവിയുമായ ഇ. ശ്രീധരന്‍. ആര്‍.എസ്.എസ് മുഖപത്രമായ കേസരിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍.എസ്.എസ് ആണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യം ഇല്ലാതിരുന്നതിനാല്‍ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നും അഭിമുഖത്തില്‍ പറയുന്നു.പാലക്കാട്ട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഫോം മുതല്‍ പത്താം ക്ലാസ് വരെയും വിക്ടോറിയ കോളജിലെ ഇന്റര്‍മിഡിയറ്റ് കാലത്തും അതു തുടര്‍ന്നെന്നും അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍ ഭരതനും രാ വേണുഗോപാലുമാണ് തനിക്ക് ശിക്ഷണം നല്‍കിയതെന്നും ശ്രീധരന്‍ പറഞ്ഞു.ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്‍.എസ്.എസ് എന്ന ജസ്റ്റിസ് കെ.ടി തോമസിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നെന്നും കേരളത്തില്‍ ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.ദേശസുരക്ഷയ്ക്കു വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം ശ്രമിക്കണമെന്നും ശ്രീധരന്‍ പറയുന്നു. നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.


എന്നാല്‍ സുരേന്ദ്രന്റെ നടപടിയില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്രം ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സുരേന്ദ്രന്‍ തിടുക്കം കാട്ടിയെന്നായിരുന്നു നേതൃത്വത്തിന്റെ വിമര്‍ശനം.ഇതിന് പിന്നാലെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞ് സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ശ്രീധരന്റെ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു സുരേന്ദ്രന്റെ തിരുത്ത്.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.ഫെബ്രുവരി 26 നാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ അംഗത്വമെടുത്തത്. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരനും നേരത്തെ പറഞ്ഞിരുന്നു.അതെ സമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയി പ്രഖ്യാപിച്ചിരുന്ന ഇ ശ്രീധരനെ മാറ്റി. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഐക്കണ്‍ സ്ഥാനത്ത് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററില്‍ നിന്നും ശ്രീധരനെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരനും ഗായിക കെ.എസ് ചിത്രയുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍.നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു കമ്മീഷന്റെ തീരുമാനം. എന്നാല്‍ ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ നിഷ്പക്ഷതയില്ലാതായി.ഇതോടെയാണ് പോസ്റ്ററുകളില്‍ നിന്നും ഇ.ശ്രീധരന്റെ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഉത്തരവിട്ടത്.അതെ സമയം കഴിഞ്ഞ ദിവസം വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ അധികം കയ്യടി കിട്ടിയത് ഇ. ശ്രീധരനു തന്നെ. ശ്രീധരന്‍ വേദിയില്‍ എത്തിയപ്പോള്‍ ജനം ആര്‍ത്തു വിളിച്ചു. പിന്നീട് പേര് പരമാര്‍ശിക്കപ്പെട്ടപ്പോഴെല്ലാം ആരവം ഉയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (6 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (13 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (27 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (44 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (48 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (59 minutes ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (1 hour ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends