കേരള രാഷ്ട്രീയം മാറിമറിയുമോ ?ബിജെപിയ്ക്ക് പിന്തുണ.. യാക്കോബായ സഭയുടെ നിര്‍ണായക തീരുമാനം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുമായി സഹകരിക്കുന്ന കാര്യത്തില്‍ യാക്കോബായ സഭയുടെ തീരുമാനം ഇന്ന്. ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം സഭയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സഭാ വര്‍ക്കിംഗ് കമ്മറ്റിയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണായകമായ സിനഡ് ചേരുന്നുണ്ട്.
സഭാ തര്‍ക്ക പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ അനിവാര്യമാണെന്നും ഈ സാഹചര്യത്തില്‍ ബിജെപിയെ പിന്തുണയ്ക്കണമെന്നുമാണ് യോഗങ്ങളില്‍ ഒരു വിഭാഗം മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. അന്തിമ തീരുമാനം അടുത്ത ദിവസത്തെ സഭ മാനേജിംഗ് കമ്മറ്റിയിലുണ്ടായേക്കുമെന്നാണ് സൂചന. യാക്കോബായ സഭാ നേതൃത്വവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തും.
ശനിയാഴ്ച ഡല്‍ഹിയിലാണ് കൂടിക്കാഴ്ച നടക്കുക. പള്ളിത്തര്‍ക്കത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ സഭയുടെ പിന്തുണ ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് സൂചന. അടുത്തിടെ കൊച്ചിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ വെച്ച് ആര്‍എസ്എസ് നേതൃത്വവും യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സിപിഎമ്മില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദന്‍. ചില പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. മുമ്പും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കുമ്പോള്‍. അതെല്ലാം സംഘടനാ പരമായി പരിഹരിക്കാവുന്നതേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
എത്ര വലിയ നിരയായായാലും പാര്‍ട്ടി തീരുമാനമെടുത്തുകഴിഞ്ഞാല്‍, ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ പൊന്നാനി തിരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. നടപടിയുണ്ടാകുമോ എന്ന് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നടപടിയുണ്ടോകുമോ എന്ന സംഘടനാ തീരുമാനം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























