ഡോളർ കടത്തു കേസിൽ തിരുവനന്തപുരത്തെ അഭിഭാഷക എസ്. ദിവ്യയുടെ മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രേഖപ്പെടുത്തി... സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപത്തെ ദിവസം സ്വപ്നയുടെ മൊബൈലിലേക്കു വന്ന ഫോൺ വിളികളിലൊന്നു ദിവ്യയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു ചോദ്യം ചെയ്തത്

സ്വപ്ന അറസ്റ്റിലായതിനു ശേഷം, സിം പ്രവർത്തനരഹിതമാണെന്നു കണ്ടതോടെയാണു ദിവ്യയ്ക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് അയച്ചത്. 11 മണിയോടെ തുടങ്ങിയ മൊഴിയെടുക്കൽ, വൈകിട്ട് ആറോടെ പൂർത്തിയായി. അഡ്വ ദിവ്യയെന്ന പേര് കേരളം കേട്ടത് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കള്ളക്കടത്തിൽ കസ്റ്റംസ് വിശദവിവരങ്ങൾ ആരായാൻ അവരെ വിളിച്ചു വരുത്തിയപ്പോഴാണ് .എന്നാൽ അവരെ ചോദ്യം ചെയ്യുന്നത് സ്വപ്നയേയും സരിത്തിനെയും ഇവർ ഫോണിലൂടെ ബന്ധപെട്ടതായി അവർ കണ്ടെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് . എന്നാൽ അവരുടെ ഭർത്താവും അഭിഭാഷകനുമായ അനൂപ് ഇപ്പോൾ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ് .കാര്യങ്ങൾ കീഴ്മേൽ മറിയുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം.ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോൾ അനൂപ് കാരണം സംശയം വർധിച്ചിരിക്കുന്നത് .എന്നെ കണ്ടാൽ കിണ്ണം കട്ടതായി തോന്നുമോ എന്ന ശൈലിയിലുള്ള അനൂപിന്റെ ആ പോസ്റ്റ് ഉണ്ടാക്കിയ ഇമ്പാക്റ്റ് വളരെ വലുതാണ് .അതിനാൽ ദിവ്യയുടെ പേരിലുള്ളതെന്ന് കസ്റ്റംസ് ആരോപിക്കുന്ന സിമ്മുകളെ പറ്റിയും അവയിൽ നിന്നും പോയ ഫോൺ കോളുകളുടേയും വിശദമായ വിവരങ്ങൾ തപ്പിയെടുക്കുകയാണ് ഉദ്യോഗസ്ഥർ .സംശയവും ദുരൂഹതയും ഒരേസമയം ഉണ്ടാക്കുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് . അതിനാൽ തന്നെ ദിവ്യയെ ചോദ്യം ചെയ്യുന്നത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുമോ എന്നതും കണ്ടറിയേണ്ടി വരും . സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അഡ്വ.എസ് ദിവ്യയുടെ സിപിഎം ബന്ധം ഇതിനോടകം വ്യക്തമായിരിക്കുന്നു . സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ദിവ്യയുടെ ഭർത്താവ് അഡ്വ. എം.പി അനൂപ് ദിവ്യയ്ക്ക് സമൻസ് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തെ വിമർശിച്ച് പോസ്റ്റിടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. സ്വർണക്കടത്തിൽ സിപിഎമ്മിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണ് അനൂപ് നിരന്തരമിട്ടിരുന്നത്.അതിനാൽ പ്രതിപക്ഷ കക്ഷികൾ ഇവർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു .വിമാനം പറക്കുന്നത് വീട്ടിൽ നിന്നും മുകളിലേക്ക് നോക്കി മാത്രം കണ്ടിട്ടുള്ള തന്റെ ഭാര്യയ്ക്ക് കസ്റ്റംസ് സമൻസ് അയച്ചു. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പറയുന്ന എല്ലാ ആരോപണങ്ങളും അർഹിക്കുന്ന വിലയിൽ പുച്ഛിച്ച് തള്ളുന്നുവെന്നായിരുന്നു കസ്റ്റംസിന്റെ നോട്ടീസിന് പിന്നാലെ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓട്ടോറിക്ഷകൾ ഉപയോഗിച്ചുള്ള സിപിഎമ്മിന്റെ പ്രചാരണവും അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സ്വർണക്കടത്ത് കേസിൽ മൊഴി നൽകാനായി ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി 11 മണിയോടെ കൈക്കുഞ്ഞുമായാണ് ദിവ്യ എത്തിയത്. ദിവ്യയുടെ പക്കൽ ഒൻപത് സിം കാർഡുകളുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമിടയിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചത് ദിവ്യയാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. അതിനാൽ വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത് .ബാങ്ക് ഇടപാടിന്‍റെ രേഖകള്‍, ഉപയോഗിക്കുന്ന ഫോണ്‍ , പാസ്പോര്‍ട്ട് ഇവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവ്യയുടെ പേരില്‍ 9 സിം കാര്‍ഡുകള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഈ നമ്പരുകളില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നയ്ക്കും സരിത്തിനും ഫോണ്‍വിളികള്‍ പോയിട്ടുണ്ട്. ഈ നമ്പര്‍ ഉപയോഗിക്കുന്നത് ആരാണ് , നമ്പറുകള്‍ ആര്‍ക്കെങ്കിലു കൈമാറിയിട്ടുണ്ടോ എന്നിവയിലാണ് അന്വേഷണം. റിവേഴ്സ് ഹവാല ഇടപാടുകളെ സംബന്ധിച്ച കാര്യത്തിലും കസ്റ്റംസ് സത്യവാങ് മൂലത്തിൽ പരാമർശിക്കുന്ന ഉന്നതരുടെ കാര്യമായും ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ ഏറി. തിരുവനന്തപുരം കരമന സ്വദേശിയായ ദിവ്യയോട് ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ആണ് മൊഴി എടുക്കുന്നത്. എന്നാല്‍ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്
https://www.facebook.com/Malayalivartha

























