സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ; നാലിടത്ത് തീരുമാനം പിന്നീടെന്ന് കാനം രാജേന്ദ്രൻ
സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25ൽ 21 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചത്. നാലു സീറ്റുകളിലെ പ്രഖ്യാപനം പിന്നീടുണ്ടാകും. മന്ത്രി ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് വീണ്ടും മത്സരിക്കും. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക സീറ്റുകളിലാണു തീരുമാനം വൈകുന്നത്. 13 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു.സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചവർ ഇവരാണ് .നെടുമങ്ങാട് – ജി.ആർ.അനിൽ, ചിറയിൻകീഴ് – വി.ശശി, ചാത്തന്നൂർ ജി.എസ്.ജയലാൽ, പുനലൂർ– പി.എസ്.സുപാൽ, അടൂർ –ചിറ്റയം ഗോപകുമാർ, കരുനാഗപ്പള്ളി –ആർ.രാമചന്ദ്രൻ, ചേർത്തല –പി.പ്രസാദ്, വൈക്കം –സി.കെ.ആശ, മൂവാറ്റുപുഴ –എൽദോ എബ്രഹാം, പീരുമേട്– വാഴൂർ സോമൻ, തൃശൂർ –പി.ബാലചന്ദ്രൻ, ഒല്ലൂർ –കെ.രാജൻ, കയ്പമംഗലം –ഇ.ടി.ടൈസൺ, കൊടുങ്ങല്ലൂർ –വി.ആർ.സുനിൽകുമാർ, പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ, മണ്ണാർക്കാട് – സുരേഷ് രാജ്, മഞ്ചേരി – ഡിബോണ നാസർ, തിരൂരങ്ങാടി– അജിത്ത് കോളോടി, ഏറനാട് – കെ.ടി.അബ്ദുൽ റഹ്മാൻ, നാദാപുരം – ഇ.കെ.വിജയൻ, കാഞ്ഞങ്ങാട് –ഇ.ചന്ദ്രശേഖരൻ.
ചങ്ങനാശേരി സീറ്റ് നേടിയെടുക്കാൻ കഴിയാത്തതിൽ സിപിഐ നിർവാഹക സമിതി യോഗത്തിൽ കാനം രാജേന്ദ്രനെതിരെ വിമർശനമുയർന്നു. കാനം സിപിഎമ്മിന് അടിമപ്പെട്ടുവെന്ന് സി.കെ. ശശിധരൻ ആരോപിച്ചു. സിപിഐ പുരുഷാധിപത്യ പാർട്ടിയെന്ന് വനിതാ അംഗങ്ങൾ വിമർശിച്ചു.
https://www.facebook.com/Malayalivartha
























