Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്ഥാനാർഥി നിർണയത്തിലെ അസ്വസ്ഥതകൾ പുകയുന്നു ;പ്രതിഷേധങ്ങൾ തെരുവിലേക്കും ,നേതാക്കളെ ഞെട്ടിച്ച് പൊന്നാനിയിൽ കൂട്ട രാജി

09 MARCH 2021 04:21 PM IST
മലയാളി വാര്‍ത്ത

സി പി എമ്മിനെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണ് ഇത്തവണത്തെ നിയമസഭാ തിരെഞ്ഞെടുപ്പ് .ഭരണം നിലനിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ് സി പി എം .ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങളെ അതിജീവിക്കേണ്ടതും വളരെ അത്യാവശ്യമാണ് .അത് മുന്നിൽ കണ്ടാണ് ഇപ്പോൾ സി പി എമ്മിന്റെ മുന്നോട്ട് പോക്ക് .എന്നാൽ സ്ഥാനാർഥി നിർണയം വലിയ വെല്ലുവിളിയാണ് ഇപ്പോൾ സി പി എമ്മിന് .വി എസ് മോഡൽ പ്രതിഷേധങ്ങളും പൊട്ടിത്തെറികളും സി പി എമ്മിന് വലിയ തലവേദന സൃഷ്ടിക്കുകയാണ് .ഇതിൽ ഏറ്റവും പ്രധാനം ഈ പൊട്ടിത്തെറികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്ത സി പി എമ്മിന്റെ പരിചയ കുറവാണ് .ഈ പരിചയ കുറവ് സി പി എമ്മിൽ ഉണ്ടാക്കുന്ന സങ്കീർണത ചെറുതല്ല .സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ സിപിഎം നേരിടുന്നത് പരിചിതമല്ലാത്ത പ്രതിഷേധങ്ങൾ. അണികളുടെ പോസ്റ്റർ പ്രതിഷേധം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലേക്കു വ്യാപിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കൾ രാജിവച്ചതോടെ പൊന്നാനിയിൽ പാർട്ടിക്കു പൊള്ളി. തനിക്കുവേണ്ടി പൊന്നാനിയിൽ പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദിഖ് രംഗത്തെത്തി. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനു നൽകിയതിന്റെ പേരിൽ തന്റെ പേരുപയോഗിച്ച് നടത്തുന്ന പ്രതിഷേധത്തിൽനിന്ന് പിൻമാറണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയും വ്യക്തമാക്കി. പ്രതിഷേധങ്ങളുണ്ടായാലും സ്ഥാനാർഥി നിർണയത്തിൽനിന്ന് പിന്നോട്ടില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു.

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് 2006ൽ സീറ്റു നിഷേധിച്ചതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും പ്രകടനങ്ങൾ നടന്നതുമാണ് പാർട്ടിക്കു മുന്നിലുള്ള മുന്നനുഭവം. പിന്നീട് വിഎസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് മുഖ്യമന്ത്രിയായി. അന്ന് ഉന്നതനായ നേതാവിനുവേണ്ടിയാണ് പ്രതിഷേധം അരങ്ങേറിയതെങ്കിൽ വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇപ്പോഴത്തെ പ്രതിഷേധങ്ങൾ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തുടർഭരണം ലക്ഷ്യമിട്ടിറങ്ങുന്ന തിരഞ്ഞെടുപ്പിൽ ആ സാധ്യത ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രതിഷേധം നടന്ന മേഖലകളിലെ ഭിന്നതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാനാണ് പാർട്ടി ആലോചിക്കുന്നത്.പൊന്നാനിയിലാണ് ഏറ്റവും വലിയ പ്രതിഷേധം നടക്കുന്നത്. പൊന്നാനിയിൽ പി.നന്ദകുമാറിനു പകരം ടി.എം.സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രകടനത്തിൽ നൂറു കണക്കിനുപേർ പങ്കെടുത്തു. ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സിദ്ദിഖിനു സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ച് സിപിഎം എരമംഗലം ലോക്കൽ കമ്മിറ്റിയിലെ 4 അംഗങ്ങളും ഒരു ബ്രാഞ്ച് സെക്രട്ടറിയും രാജിവച്ചു. കൂടുതൽപേർ രാജിക്കൊരുങ്ങുന്നു.കളമശേരിയിൽ പി.രാജീവ് വേണ്ട ചന്ദ്രൻപിള്ള മതിയെന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ലീഗാണ് പോസ്റ്ററുകൾക്കു പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. യു.ആർ. പ്രദീപിനെ മാറ്റി കെ. രാധാകൃഷ്ണനെ ചേലക്കരയിൽ സ്ഥാനാർഥിയാക്കിയതിനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കാസർകോട് മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ.ആർ. ജയാനന്ദനെതിരെയും പോസ്റ്ററുകൾ നിരന്നു.

സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകാനുള്ള തീരുമാനം റിപ്പോര്‍ട്ടു ചെയ്തു പുറത്തിറങ്ങിയ കേന്ദ്ര കമ്മിറ്റി അംഗം ഇളമരം കരീമിനെ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. റാന്നി സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകിയതിനെതിരെയും പ്രവർത്തകരുടെ പ്രതിഷേധം ശക്തമാണ്. ലോക്കൽ കമ്മിറ്റി യോഗത്തിൽനിന്ന് പ്രവർത്തകർ ഇറങ്ങിപോയി. ജി.സുധാകരനെയും ടി.എം.തോമസ് ഐസക്കിനെയും സ്ഥാനാർഥിപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends