ഒരു മാസത്തിനുശേഷം ശംഖുമുഖം കടപ്പുറത്ത് ചൂരക്കൂട്ടം, പിന്നാലെ ശക്തമായ കടലേറ്റവും; പ്രതിഷേധ റാലിയുമായി പ്രദേശവാസികൾ

കഴിഞ്ഞ മാസം ടൈറ്റാനിയം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ചോര്‍ന്നതിന് ശേഷം ആദ്യമായാണ് ഇന്നലെ തീരത്ത് കൂട്ടത്തോടെ ചൂര അടിയുന്നത്. കരമടി വലയിലാണ് ചൂര കുടുങ്ങിയത്, ആദ്യം വല വിരിച്ചപ്പോൾ കുടുങ്ങാതിരുന്ന ചൂര കൂട്ടമാണ് രണ്ടാമത് കുടുങ്ങിയത്. അജിത് ശംഖുമുഖം എന്ന ആൾ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് ഇതിനോടകം വൈറലായിരിക്കുന്നത്.
ഫെബ്രുവരി ഒമ്പതാം തിയതി രാത്രിയാണ് വേളി കടപ്പുറത്ത് ഫര്‍ണസ് ഓയില്‍ ചോര്‍ന്നത്. ഏതാണ്ട് നാല് കിലോമീറ്ററോളം കടലില്‍ ഫര്‍ണസ് ഓയില്‍കലർന്നു. തുടര്‍ന്ന് ഫാക്ടറിയില്‍ നിന്ന് കടലിലേക്ക് മലിന ജലം ഒഴുക്കാനായി നിര്‍മ്മിച്ച കാനല്‍ നാട്ടുകാര്‍ അടയ്ക്കുകയും ചെയ്തു. ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് തീരത്തുണ്ടായ നഷ്ടം നികത്താമെന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മലിന ജലമൊഴുകുന്ന കനാല്‍ തുറക്കാന്‍ നാട്ടുകാര്‍ വീണ്ടും അനുവദിച്ചത്.
ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മീനും ആമകളും ചത്ത് പൊങ്ങി. കൂടാതെ കടലില്‍ മത്സ്യബന്ധനത്തിന് പോയവരുടെ വലകളില്‍ എണ്ണ പറ്റിപ്പിടിച്ച് മത്സ്യബന്ധനം പോലും കഷ്ടത്തിലായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുശേഷം ആദ്യമായാണ് തീരത്ത് ചൂരകൂട്ടമെത്തുന്നത്.
ഇന്നലെ ആയിരുന്നു തീരത്ത് ചൂര അടിഞ്ഞത്. ഇതിനുശേഷം ഇന്ന് ശംഖുമുഖത്ത് വേലിയേറ്റവും സംഭവിക്കുക ആയിരുന്നു. അതിശക്തമായ കടലേറ്റത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ നേരത്തെ ഈ ഭാഗത്ത് തകര്‍ന്ന് വീണതായിരുന്നു. കൊച്ച്തോപ്പു മുതല്‍ ശംഖുമുഖം വരെയുള്ള പത്തോളം ഇടവക പ്രതിനിധികള്‍ തീരശോഷണം തടഞ്ഞ് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നേരെത്തെ നൽകിയിരുന്നു. എന്നാല്‍ ഇതില്‍ നടപടികളാകാത്തതിനെ തുടര്‍ന്ന് ഇന്നലെ കൊച്ചുവേളി, വലിയതുറ, ശംഖുമുഖം എന്നെ പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് പ്രതിഷേദ റാലി നടത്തുക ആയിരുന്നു.
https://www.facebook.com/Malayalivartha
























