കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി നേതൃത്വത്തിനുമെതിരെ ചോദ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

ഒരു വശത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൊളുത്തിയ തിരി. മറുവശത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അത് ആളിക്കത്തിച്ചിരിക്കുന്നു. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന് പേര് ഓര്‍മ്മയുണ്ടോ? ചോരപുരണ്ട ആ കൈകള്‍ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, എന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരന്‍ രംഗത്ത് വന്നതോടെ രംഗം കൊഴുത്തിരിക്കുകയാണ്.
കള്ളക്കടത്തുകാരുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത് എന്താണെന്നും കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയത് ആരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതിയെന്നും മുരളീധരന്‍ മറുപടി നല്‍കിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി നേതൃത്വത്തിനുമെതിരെ ചോദ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായാണ് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ കളം പിടിച്ചത്.
അമിത് ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണനെന്ന ജനസംഘം പ്രവര്‍ത്തകനെ ഓര്‍മ്മയുണ്ടോയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു. കള്ളക്കടത്തുകാരുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത് എന്താണെന്നും കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയത് ആരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതിയെന്നും മുരളീധരന്‍ മറുപടി നല്‍കി.
ഏതായാലും കാരാട്ട് അപകടം കൊലപാതകമെന്നതില്‍ തുടങ്ങി കൊടുവള്ളി മാഫിയയിലൂടെ കടന്ന് ഇപ്പോഴിതാ വാടിക്കല്‍ വീണ്ടും എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഏതായാലും കണ്ണൂര്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു വീണ്ടും വാടിക്കല്‍. 1969ല്‍ തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ വെട്ടേറ്റു മരിച്ചത് വീണ്ടും ചര്‍ച്ചയാവുന്നു. ആര്‍എസ്എസ് തലശ്ശേരി ശാഖ ഭാരവാഹിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ 1969 ഏപ്രിലില്‍ കൊല്ലപ്പെട്ടതു കണ്ണൂരിലെ ആധുനികകാലത്തെ ആദ്യ രാഷ്ട്രീയ കൊലപാതകമായാണ് അറിയപ്പെടുന്നത്.
തലശ്ശേരി മണ്ഡലം സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, അന്നു വയസ്സ് 24, ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍. പിണറായി അടക്കമുള്ളവരെ കോടതി വിട്ടയച്ചു. ജനസംഘം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം എന്നു പിന്നീടു സിപിഎം നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനു പകരമായാണു വാടിക്കല്‍ രാമകൃഷ്ണന്‍ ആക്രമിക്കപ്പെട്ടത് എന്ന് മുന്‍പ് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രസംഗിച്ചതു വിവാദമായിരുന്നു. ഇപ്പോഴാണെങ്കില്‍ പി.ജെ. ആര്‍മിയെന്ന ഒരു വിഭാഗം തിരഞ്ഞെടുപ്പില്‍ മുഖ്യന്റെയും കോടിയേരിയുടേയും നിലപാടുകളോട് പരസ്യമായി വിയോജിച്ച് രംഗത്ത് വന്നിരിക്കിന്നു.
പി. ജയരാജന്‍ പ്രത്യക്ഷത്തില്‍ പിണറായിക്കൊപ്പം എന്ന് തോന്നുമെങ്കിലും അങ്ങനെ അല്ല കാര്യങ്ങള്‍ കലാപക്കൊടിയെന്ന് അണിയറ സംസാരം. ്അതുകൊണ്ട്് തന്നെ പഴയ കട്ടക്കലിപ്പ് മോഡലില്‍ പി.ജെയെ കാണുമോ അതോ മിണ്ടാതിരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. തീര്‍ന്നില്ല വാടിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും നേരത്തെ രംഗത്ത് വന്നിരുന്നു.
വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ മുഖ്യപ്രതിയാണ് മുഖ്യമന്ത്രി എന്നാണ് മുല്ലപ്പളളിയുടെ ആരോപണം. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഒരു വാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുല്ലപ്പളളിയുടെ ആരോപണം. ഏതായാലും ഈ വിഷയത്തില്‍ മുഖ്യന്റെ മറുപടിക്കായി കാതോര്‍ക്കുകയാണ് കേരളം.
https://www.facebook.com/Malayalivartha
























