കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ-പാസും നിർബന്ധമാക്കി തമിഴ്നാട്; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കർശന നിയന്ത്രണം

കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. കേരള അതിര്‍ത്തിയായ വാളയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് ഇനിമുതല്‍ ഇ പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം കോയമ്പത്തൂര്‍ ജില്ലാ കളക്‌ടര്‍ പാലക്കാട് കളക്‌ടറെ അറിയിക്കുകയായിരുന്നു. കേരളത്തിൽ നിന്നും എത്തുന്നവർക്കും കർശന നിയന്ത്രണമാണ്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതനിലാണ് വിദേശത്ത് നിന്നും വരുന്നവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഇ പാസ് നിര്‍ബന്ധമാക്കിയത്. പക്ഷെ, കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും വന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല. മാര്‍ച്ച് 4നാണ് ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ ഇറക്കിയത്.
കഴിഞ്ഞ വര്‍ഷം തീവ്ര കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ ജില്ലകള്‍ തോറുമുളള യാത്രയ്‌ക്കും, സംസ്ഥാനങ്ങള്‍ കടന്നുളള യാത്രയ്‌ക്കും തമിഴ്നാട് ഇ പാസ് സംവിധാനം ഉറപ്പാക്കിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്നലെ 567 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha
























