Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്


ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...

ലേറ്റായെങ്കിലും ലേറ്റസ്റ്റാ... കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെ നെഞ്ചിടിപ്പോടെ കടകംപള്ളി സുരേന്ദ്രന്‍; ഇന്ന് കളത്തിലിറങ്ങുന്ന ശോഭ സുരേന്ദ്രന്‍ തുടക്കമിടുന്നത് റോഡ് ഷോയോടെ; ശബരിമല വിഷയം ശക്തമായി ഉന്നയിക്കുമെന്ന് ശോഭ സുരേന്ദ്രന്‍; ശബരിമലമന്ത്രിക്ക് എണ്ണിയെണ്ണി ഉത്തരം പറയേണ്ടി വരും

18 MARCH 2021 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം കൈപ്പറ്റിയതിന് ഇഡി ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇഷ്ടിക എറിഞ്ഞ് ഇഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ ജയിലിൽ കഴിയുന്നത്; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....

കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ ശക്തമായ സ്ഥാനാര്‍ത്ഥിയേയാണ് ബിജെപി രംഗത്തിറക്കിയത്. ശബരിമല വിഷയത്തില്‍ ശ്രദ്ധേയമായ സമരം നടത്തിയ ശോഭ സുരേന്ദ്രന്‍ എത്തുന്നതോടെ കടകംപള്ളിയുടെ മാപ്പ് വീണ്ടും ചര്‍ച്ചയാകുകയാണ്.

ഇന്ന് കഴക്കൂട്ടം മണ്ഡലത്തിലെത്തുന്ന ശോഭ പറയുന്നത് താനല്ല മത്സരിക്കുന്നതെന്നാണ്. വിശ്വാസികളും കടകംപള്ളിയും തമ്മിലുള്ള മത്സരമായിരിക്കുമെന്നാണ് ശോഭ പറയുന്നത്. ഇന്ന് കാര്യവട്ടം മുതല്‍ കഴക്കൂട്ടംവരെയുള്ള റോഡ് ഷോയോടെയാണ് ശോഭ മത്സരത്തിനെത്തുന്നത്.

 



അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെ കഴക്കൂട്ടം മണ്ഡലത്തിലെ മത്സര ചിത്രം തെളിഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയാവുന്നത്.

നിലവിലെ എം.എല്‍.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ ഒരാഴ്ച മുമ്പ് തന്നെ പ്രചാരണം തുടങ്ങി. ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ട യു.ഡി.എഫിന്റെ ഡോ.എസ്.എസ്. ലാലിനും രംഗത്തിറങ്ങാനായി.

 



എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി കഴക്കൂട്ടം മാറി. ഇടതുപക്ഷം തികഞ്ഞ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് എസ്.എസ് ലാലിനെ രംഗത്തിറക്കിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വി. മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് എന്‍.ഡി.എയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ

കടകംപള്ളി സുരേന്ദ്രന്‍ 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ 24,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. 2007 മുതല്‍ 2016 വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വിദ്യാര്‍ത്ഥി ,യുവജന സംഘടനകളിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി.



അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്ദ്ധനാണ് ഡോ.എസ്.എസ്. ലാല്‍. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെയും മറ്റു ചില അന്താരാഷ്ട്ര സംഘടനകളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് പബ്ലിക് ഹെല്‍ത്തില്‍ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പ്രൊഫസറും തലവനുമാണ്. ലോകാരോഗ്യ സംഘടനയുടെ ഒരു ആഗോള സമിതിയുടെ വൈസ് ചെയര്‍മാനും മറ്റു പല സമിതികളില്‍ അംഗവുമാണ്.മെഡിക്കല്‍ ബിരുദം കൂടാതെ എം.പി.എച്ച്, എം.ബി.എ,പി.എച്ച്.ഡി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളും ഉണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ മത്സരം.

 


ബി.ജെ.പിയുടെ കരുത്തുറ്റ പ്രാസംഗികരിലൊരാളാണ് ശോഭാ സുരേന്ദ്രന്‍. ബാലഗോകുലത്തിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കം. ഇപ്പോള്‍ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്. 2004ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.

2011 ല്‍ പുതുക്കാട് നിയമസഭാ മണ്ഡലത്തിലും 2014ല്‍ പാലക്കാട് ലോക് സഭാ മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടു. 2019ല്‍ ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തില്‍ മത്സരിച്ച് 2,48,081 വോട്ടുകള്‍ നേടി. ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ശോഭ, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് കഴക്കൂട്ടത്ത് എത്തുന്നത്.

 



കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് ആദ്യം തന്നെ ഉയര്‍ന്നതാണ്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി മൂലം ആദ്യ പട്ടികയില്‍ ഇടം നേടാനായില്ല. പകരം കേന്ദ്രമന്ത്രി വി. മുരളീധരനോ കോണ്‍ഗ്രസില്‍വരുന്ന അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയോ വരുമെന്നും കേട്ടു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശോഭയ്ക്ക് വീണ്ടും നറുക്ക് വീണത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (3 minutes ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (26 minutes ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (42 minutes ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (1 hour ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (1 hour ago)

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....  (2 hours ago)

ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...  (2 hours ago)

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം കുറയും...  (2 hours ago)

പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തയ്യാറാക്കുന്നതിന് ഇന്ന് അടുപ്പിൽ അഗ്നിജ്വലിപ്പിക്കും... നാളെ ആരംഭിക്കുന്ന വഴിപാട് വള്ളസദ്യകൾ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി- ഡേ പരിശീലന മത്സരങ്ങളിൽ കേരളം മാറ്റുരയ്ക്കാനൊരുങ്ങുന്നു...  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (3 hours ago)

Malayali Vartha Recommends