Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്


ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...

ശാസ്തമംഗലം ഹീരാ ബ്ലൂ ബെൽസ് ഫ്ലാറ്റ് തട്ടിപ്പ് കേസ് ... റിമാൻ്റിൽ കഴിയുന്ന ഹീരാ ഫ്ലാറ്റ് കമ്പനിയുടമ ഹീര ബാബുവെന്ന അബ്ദുൾ റഷീദിനും മകൻ സുബിൻ റഷീദിനും ജാമ്യമില്ല

18 MARCH 2021 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം കൈപ്പറ്റിയതിന് ഇഡി ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇഷ്ടിക എറിഞ്ഞ് ഇഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ ജയിലിൽ കഴിയുന്നത്; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....

തലസ്ഥാനത്തെ കവടിയാർ എസ്ബിഐ ബാങ്കിൽ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന 15 കോടി രൂപയുടെ വായ്പ തട്ടിപ്പ് അഴിമതി കേസിൽ റിമാൻ്റിൽ കഴിയുന്ന ഹീരാ ഫ്ലാറ്റ് കമ്പനിയുടമ ഹീര ബാബുവെന്ന അബ്ദുൾ റഷീദിനും മകൻ സുബിൻ റഷീദിനും ജാമ്യമില്ല.

 

ഇരുവരുടെയും ജാമ്യഹർജികൾ തിരുവനന്തപുരം സിബിഐ കോടതി തള്ളി ഉത്തരവായി. കോടികൾ മറിഞ്ഞ അഴിമതിക്കേസിലെ ഉന്നതങ്ങളിൽ സ്വാധീനമുള്ള മുഖ്യപ്രതികളെ ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ ഇനി പിടിയിലാകാനുള്ള ബാബുവിൻ്റെ ഭാര്യ സുനിതാ ബീഗം , മകൻ റസ്വിൻ റഷീദ് , മകൾ സുറുമി ബീഗം എന്നിവരുമായി രാജ്യം വിട്ട് ഒളിവിൽ പോകാൻ സാധ്യതയുണ്ട്.

 

 

പിടിയിലാകാനുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെയടക്കം അറസ്റ്റിന് വിഘ്നം സംഭവിക്കും. അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതികളെ പ്രതിക്കൂട്ടിൽ ലഭ്യമാകാത്ത അവസ്ഥ സംജാതമാകും.

മുഖ്യ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ മൊഴി വിചാരണയിൽ തിരുത്തി കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ട്. ഗൗരവമേറിയ വൈറ്റ്കോളർ കുറ്റം ചെയ്ത് കുറച്ചു നാൾ റിമാൻ്റിൽ കഴിഞ്ഞ് പുറത്തിറങ്ങാമെന്ന സ്ഥിതിവിശേഷമുണ്ടായാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ സി ബി ഐ ജഡ്ജി കെ. സനിൽകുമാർ ചൂണ്ടിക്കാട്ടി.

 

 

മാർച്ച് 10 മുതൽ 15 വരെ രണ്ടു പ്രതികളും സിബിഐ കസ്റ്റഡി റിമാൻ്റിലും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി റിമാൻ്റിലുമാണ് . പ്രതികളെ സിബിഐ കസ്റ്റഡിയിൽ നിന്നും 15 ന് തിര്യെ ഹാജരാക്കിയ വേളയിലാണ് വീണ്ടും റിമാൻ്റ് ചെയ്തത്.

പ്രതികളെ കസ്റ്റഡിയിൽ വച്ച് കൂടുതൽ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനും കേസിലുൾപ്പെട്ട ബാങ്ക് മാനേജർമാരടക്കമുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുമായി സിബിഐ ജഡ്ജി കെ. സനിൽകുമാർ ഈ മാസം 15 വരെ അബ്ദുൾ റഷീദിനെയും മകനെയും സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ബാങ്ക് വായ്പ അഴിമതി കേസിൽ ബാങ്ക് മാനേജർമാരെ കൂടാതെ അബ്ദുൾ റഷീദിൻ്റെ ഭാര്യ സുനിതാ ബീഗവും മകൾ സുറുമി ബീഗവും മകൻ സുബിൻ റഷീദും കൂട്ടു പ്രതികളാണ്.

 

 


അസ്സൽ പ്രമാണവും വ്യാജ പ്രമാണങ്ങളും വ്യാജ ലോൺ രേഖകളും തലസ്ഥാനത്തെ എസ് ബി ഐ യിൽ പണയപ്പെടുത്തി 15 കോടി രൂപ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് ഫ്ലാറ്റ് വിൽപ്പന നടത്തി കേരളത്തിലങ്ങോളമിങ്ങോളമുള്ള അനവധി പേരെ വിശ്വാസ വഞ്ചന ചെയ്ത ഹീരാ ഫ്ലാറ്റ് വായ്പാ തട്ടിപ്പുകേസിൽ ബാങ്ക് മാനേജർമാരും അബ്ദുൾ റഷീദിൻ്റെ ഭാര്യ സുനിതാ ബീഗം , മകൾ സുറുമി ബീഗം , മകൻ സുബിൻ റഷീദ് എന്നിവരും പ്രതികളാണ്.


അതേ സമയം മ്യൂസിയം പോലീസ് 2019 ൽ രജിസ്റ്റർ ചെയ്ത ഫ്ലാറ്റ് തട്ടിപ്പുകേസിൽ 7 മുൻ ക്രൈം കേസുകൾ മറച്ചുവെച്ച് മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ആർ. എസ്. രതീന്ദ്ര കുമാറിൻ്റെ ഒത്താശയോടെ അബ്ദുർ റഷീദിന് നേടിക്കൊടുത്ത ജാമ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്രേട്ട് കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. എന്നിട്ടും മ്യൂസിയം പോലീസ് പ്രതിയെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാൻ ഒത്താശ ചെയ്തു.

 


തലസ്ഥാനത്തെ ആക്കുളം ഹീര ലേക്ക് ഫ്രണ്ട് പ്രൊജക്റ്റിനായി 15 കോടി രൂപയാണ് വ്യാജരേഖകൾ ഹാജരാക്കി അബ്ദുൾ റഷീദും കൂട്ടാളികളും വായ്പയെടുത്തത്. വായ്പക്ക് കൊളാറ്ററൽ സെക്യൂരിറ്റിയായി ഈട് നൽകിയത് കൊല്ലം ചിന്നക്കടയിലെ ഹീര പ്ലാസ എന്ന വാണിജ്യ സമുച്ചയമായിരുന്നു.

 

വായ്പ പൂർണ്ണമായി തിരിച്ചടക്കും മുമ്പ് ബാങ്ക് അധികൃതരുടെ അറിവും സമ്മതത്തോടെയും ഒത്താശയോടെയും ജാമ്യ വസ്തുക്കൾ അബ്ദുൾ റഷീദ് വിറ്റഴിച്ചു.ബാങ്കധികൃതരുടെ ഒത്താശയോടെ വ്യാജരേഖകൾ ഹാജരാക്കി 15 കോടി രൂപ വായ്പയെടുത്ത ശേഷം ഫ്ലാറ്റുകൾ മൂന്നാം കക്ഷികൾക്ക് വിറ്റഴിച്ച് കോടികൾ കൈക്കലാക്കിയും വായ്പ തുക പലിശ സഹിതം തിരിച്ചടക്കാതെ സർക്കാരിനെയും ബാങ്കിനെയും വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് സിബിഐ കേസ്.

 

 

പുതുതായി ചാർജെടുത്ത എസ് ബി ഐ റീജണൽ മാനേജരാണ് വായ്പ തട്ടിപ്പ് കണ്ടെത്തി വിവരം സിബിഐക്ക് കൈമാറിയത്. വൻ വായ്പാ കുടിശ്ശികക്കാരുടെ ലിസ്റ്റ് സിബിഐ ദേശസാൽകൃത ബാങ്കുകളിൽ നിന്നും ശേഖരിച്ചാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.


പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി ഹീരാ ബ്ലൂ ബെൽസ് ഫ്ലാറ്റ് സമുച്ചയത്തിലെ പന്ത്രണ്ടും പതിമൂന്നും നിലകളിലുള്ള ഫ്ലാറ്റുകൾ 2009 കാലയളവിൽ ഒന്നാം പ്രതി അപേക്ഷകനും മറ്റു പ്രതികൾ കൂട്ടപേക്ഷകരുമായി നിന്ന് എസ് ബി ഐ കവഡിയാർ ബ്രാഞ്ചിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് അതേ ഫ്ലാറ്റുകൾ വിൽപ്പന നടത്തി അനവധി പേരെ വഞ്ചിച്ച് ലോൺ തുക കൃത്യമായി അടക്കാതെ ഫ്ളാറ്റുകൾ ജപ്തി നടപടികൾക്ക് വിധേയമാകാൻ ഇടയാക്കി പരാതിക്കാർക്ക് ലോൺ തുകയുടെ ബാധ്യത ഉണ്ടാക്കാൻ ഇടയാക്കിയും പ്രതികൾ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് മ്യൂസിയം പോലീസ് കേസ്.

 

 

എസ്ബിഐ ബാങ്കധികൃതർ പ്രതിപ്പട്ടികയിലുണ്ടായിട്ടും മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ അവരെ പ്രതിപ്പട്ടികയിൽ നിന്ന് കുറവ് ചെയ്ത് അന്വേഷണം തുടരുന്ന വിവരത്തിന് അഡീഷണൽ റിപ്പോർട്ട് തലസ്ഥാനത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (3 minutes ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (26 minutes ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (42 minutes ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (1 hour ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (1 hour ago)

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....  (2 hours ago)

ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...  (2 hours ago)

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം കുറയും...  (2 hours ago)

പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തയ്യാറാക്കുന്നതിന് ഇന്ന് അടുപ്പിൽ അഗ്നിജ്വലിപ്പിക്കും... നാളെ ആരംഭിക്കുന്ന വഴിപാട് വള്ളസദ്യകൾ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി- ഡേ പരിശീലന മത്സരങ്ങളിൽ കേരളം മാറ്റുരയ്ക്കാനൊരുങ്ങുന്നു...  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (3 hours ago)

Malayali Vartha Recommends