രാഷ്ട്രപതിയാൽ രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട അംഗത്തിനു പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ല; സുരേഷ് ഗോപി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതു രാഷ്ട്രപതിയെ വരെ അവഹേളിക്കുന്നതിനു തുല്യമാണ്; സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ടി.എന്‍. പ്രതാപന്

രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട അംഗത്തിനു പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നു ടി.എന്‍. പ്രതാപന് എംപി. ഇതിനെതിരെ പരാതി നല്‍കുകയും നിയമപരമായ നടപടികളിലേക്കു കോണ്‍ഗ്രസ് നീങ്ങുകയും ചെയ്യുമെന്ന് പ്രതാപന് പറഞ്ഞു.
രാജ്യസഭാംഗത്വം രാജിവച്ചു മത്സരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രപതി നോമിനേറ്റ് ചെയ്ത ആളെന്ന നിലയില്‍ സുരേഷ് ഗോപി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതു രാഷ്ട്രപതിയെ വരെ അവഹേളിക്കുന്നതിനു തുല്യമാണ്. നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു പ്രതാപന് വ്യക്തമാക്കി. എന്നാല്‍ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ തടസമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപി ആറുമാസത്തിനുള്ളില്‍ ബിജെപി അംഗത്വം എടുത്തുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























