പി.ജെ. ജോസഫ് എംഎൽഎയും ജോസഫും എംൽഎ സ്ഥാനം രാജിവെച്ചു

2020 സെപ്റ്റംബര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിയമസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ വിപ്പ് ലംഘിച്ചത് നിയമസഭാംഗത്വം അസാധുനാകാന്‍ ഇടയാക്കിയേക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എംഎല്‍എമാരായ പിജെ ജോസഫിനും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു.
അയോഗ്യരാക്കുന്നതില്‍ കാരണ ബോധിപ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. അടുത്ത നിയമസഭാ മത്സരത്തിന് മുന്നോടിയായാണ് ഇരുവരും ഇന്ന് രാവിലെ നിയമസഭാംഗത്വം രാജിവച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കിയത്.
മുന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിപ്പു ലംഘിച്ചതായി മാണി വിഭാഗം വിപ്പ് റോഷി അഗസ്റ്റിന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്പീക്കര്‍ നടപടിയിലേക്കു നീങ്ങിയത്. ഇരുവര്‍ക്കും ആസന്നഭാവിയില്‍ അംഗത്വം നഷ്ടപ്പെട്ടേക്കാമെന്ന സൂചന ലഭിച്ചതോടെയാണ് ഇന്ന രാജി സമര്‍പ്പിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കേരളാ കോണ്‍ഗ്രസ് തീരുമാനം ലംഘിച്ച് പിജെ ജോസഫും മോന്‍സ് ജോസഫും യുഡിഎഫിന് വോട്ട് ചെയ്തിരുന്നു.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിലെ നിലപാട് സംബന്ധിച്ച് കേരള കോണ്‍ഗ്രസിന്റെ ഇരുവിഭാഗവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. റോഷി അഗസ്റ്റിനാണ് ആദ്യം പരാതി നല്‍കിയതെന്നാണ് സ്പീക്കര്‍ പറയുന്നത്. കേരള കോണ്‍ഗ്രസില്‍ ജോസ്, ജോസഫ് ഭിന്നത രൂക്ഷമായതോടെ റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്തു നിന്നും ജോസഫ് നീക്കം ചെയ്തിരുന്നു.
എന്നാല്‍ ഇത് അസാധുവാണെന്ന് ജോസ് വിഭാഗവും സ്ഥാപിച്ചു.റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ വിപ്പ് ലംഘിച്ചതായി കാണിച്ച് മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഈ നടപടിക്ക് ബന്ധമില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരവും രണ്ടില ചിഹ്നവും അനുവദിച്ചതോടെ മാണിവിഭാഗമാണ് അംഗീകൃതം എന്നു വ്യക്തമായി. ഈ സാഹചര്യത്തിലാണ് വിപ്പ് ലംഘനത്തില്‍ അംഗത്വം നഷ്ടപ്പെടുമെന്ന സാഹചര്യമുണ്ടായത്.
"
https://www.facebook.com/Malayalivartha



























