ഫിറോസ് കുന്നംപറമ്പിലിനെതിരെ മന്ത്രി കെ.ടി ജലീലിന്റെ വംശീയ അധിക്ഷേപം; സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്ബിലിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ മന്ത്രി കെ.ടി ജലീല്‍ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഫിറോസ് കുന്നുംപറമ്ബില്‍ സങ്കരയിനമാണെന്ന് കെ.ടി ജലീല്‍ അധിക്ഷേപിച്ചെന്നാണ് പരാതി.
സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമീഷനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി. രാജീവ് പരാതി നല്‍കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് കുന്നംപറമ്ബില്‍ സങ്കര വര്‍ഗത്തില്‍ പെടുന്നയാളാണെന്ന് കെ.ടി. ജലീല്‍ ആക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം വംശീയമായ അധിക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധവും സമൂഹത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. വിഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























