Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

ചെന്നിത്തല പരിധിക്ക് പുറത്ത്... തുടര്‍ച്ചയായ ഏഴോളം മാധ്യമങ്ങള്‍ ഭരണത്തുടര്‍ച്ച പ്രവചിച്ചു; എല്ലാത്തിലും ചെന്നിത്തലയുടെ ജന പിന്തുണ പരിധിക്ക് പുറത്തായി ഏറ്റവും അവസാനം; ഹരിപ്പാട് ചെന്നിത്തല കരഞ്ഞതിന് പിന്നാലെ വന്ന മാതൃഭൂമി സര്‍വേയിലും ഭരണ തുടര്‍ച്ച പ്രവചിക്കുന്നു

20 MARCH 2021 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?

കോണ്‍ഗ്രസുകാരുടെ പ്രിയപ്പെട്ട പത്രമാണ് മനോരമയും മാതൃഭൂമിയും. ഭരണപക്ഷത്തിന്റെ ശ്രേയാംസ്‌കുമാറിന്റെ കൈകളിലാണ് മാതൃഭൂമി എങ്കിലും പത്രം പ്രതിപക്ഷത്തിന്റേ റോളിലാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ആ മാതൃഭൂമിയും ഭരണ തുടര്‍ച്ച പറയുന്നു. ഇതോടെ ഏഴോളം ദേശീയ സംസ്ഥാന മാധ്യമങ്ങളാണ് ഭരണ തുടര്‍ച്ച പറഞ്ഞത്. ചെന്നിത്തല ഹരിപ്പാട് പൊട്ടിക്കരഞ്ഞതിന് ശേഷമുള്ള ആദ്യ സര്‍വേ എന്ന പ്രത്യേകതയുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സര്‍ക്കാര്‍ 75 മുതല്‍ 83 വരെ സീറ്റുകള്‍ നേടുമെന്നാണ് മാതൃഭൂമി സിവോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നത്. കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണി ഭരണം നേടും, കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേ ഫലത്തിലാണ് ഇടതുമുന്നണിയുടെ തിരിച്ചുവരവ് പ്രവചിക്കുന്നത്.

75മുതല്‍ 83 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വെ ഫലം. യുഡിഎഫിന് 56 64 സീറ്റുകള്‍ നേടാനാവുമെന്നും സര്‍വേ ഫലം പറയുന്നു. എന്‍ഡിഎ 02 സീറ്റുകള്‍ നേടുമെന്നും സര്‍വെ പറയുന്നു. എല്‍ഡിഎഫ് 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സര്‍വേ ഫല ശരാശരി. എല്‍ഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 37.9 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 16.6 ശതമാനം വോട്ടുകളുമാണ് സര്‍വേ പ്രവചിക്കുന്നത്.

 



ഈ സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്, മാറണം എന്നാഗ്രഹിക്കുന്നവര്‍ 40.5 ശതമാനം പേരാണ്. സര്‍ക്കാരിനോട് എതിര്‍പ്പുണ്ട് എന്നാല്‍ സര്‍ക്കാര്‍ മാറേണ്ടതില്ലെന്ന് 27.6 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരിനോട് എതിര്‍പ്പില്ല, സര്‍ക്കാര്‍ മാറേണ്ടതില്ല എന്ന് 31.9 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

പ്രതിപക്ഷത്തിന് 42.6 ശതമാനം പേര്‍ മോശം റേറ്റിങ് നല്‍കിയപ്പോള്‍ 34.4 ശതമാനം പേര്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 20.1 ശതമാനം പേര്‍ ശരാശരിയെന്ന് രേഖപ്പെടുത്തി. 2.9 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

 



മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതല്‍ പേരും അഭിപ്രായം രേഖപ്പെടുത്തി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.

ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേര്‍ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തുമോ എന്ന ചോദ്യത്തോട് മാതൃഭൂമിസിവോട്ടര്‍ അഭിപ്രായ സര്‍വേയില്‍ 56.9ശതമാനവും ബിജെപി നില മെച്ചപ്പെടുത്തില്ലെന്നാണ് പ്രതികരിച്ചത്. 31.8 ശതമാനം പേര്‍ നില മെച്ചപ്പെടുത്തുമെന്നും 11.3 ശതമാനം പേര്‍ പറയാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.

 



കിറ്റും പെന്‍ഷനും തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു.

സര്‍ക്കാര്‍ വികസന മോഡലായി ഉയര്‍ത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്‌തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേര്‍ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാന്‍ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേര്‍.

 



സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്‌തെന്ന് മാതൃഭൂമിസീവോട്ടര്‍ സര്‍വേ ഫലം. കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണി ഭരണം നേടും, കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേ ഫലത്തിലാണ് കേരള സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റും പെന്‍ഷനും ഗുണം ചെയ്തതായി വ്യക്തമാക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 minutes ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 minutes ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (57 minutes ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (1 hour ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (2 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (2 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (2 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (3 hours ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (3 hours ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (3 hours ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (3 hours ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (3 hours ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (3 hours ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (4 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

Malayali Vartha Recommends